എ.എം.എൽ.പി.എസ് കാലടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിദ്യാഭ്യാസപരമായി സൗകര്യങ്ങൾ വളരെ പരിമിതമായ ഒരു പ്രദേശമായിരുന്നു കാലടി.1917 ൽ ബഹുമാനപ്പെട്ട പറമ്പാട്ടു വളപ്പിൽ കമ്മു സാഹിബ് സ്ഥാപിച്ചതാണ് കാലടി എ.എം.എൽ.പി സ്കൂൾ. പിന്നീട് 1920ൽ  ഈ വിദ്യാലയത്തിന് സർക്കാർ അനുമതി ലഭിച്ചു. കമ്മു സാഹിബിന്റെ മരണ ശേഷം 1925 മുതൽ 13.07.1967 വരെ മകൻ മുഹമ്മദ്കുട്ടി എന്ന ബാപ്പുട്ടി സാഹിബായിരുന്നു മാനേജർ. അദ്ദേഹം ഈ സ്കൂളിലെ അദ്ധ്യാപകൻ കൂടിയായിരുന്നു. പിന്നീട് അധ്യാപക സ്ഥാനത്ത് നിന്നും മാറി മാനേജർ സ്ഥാനം മാത്രം നിലനിർത്തി. 1917 മുതൽ രാവിലെ മതപഠനവും പിന്നീട്  10 മണി മുതൽ ഭൗതിക വിദ്യാഭ്യാസവും എന്ന നിലയിലാണ് ഇവിടെ പഠനം നടന്നിരുന്നത്.ഇന്ത്യയ്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം മതവിദ്യാഭ്യാസം സ്കൂളിൽ പാടില്ല എന്ന നിയമം വന്നതോടെയാണ് മതവിദ്യാഭ്യാസത്തിനായി മനാറുൽ ഇസ്ലാം മദ്രസ്സ സ്ഥാപിതമായത്. മാനേജർ മുഹമ്മദ്കുട്ടിയുടെ മരണ ശേഷം മകൻ അബ്‍ദുള്ള മൗലവി നീണ്ട 46 വർഷം ഈ സ്കൂളിന്റെ മാനേജർ ആയി സേവനമനുഷ്ഠിച്ചു ഈ കാലയളവിൽ നിരവധി പരിഷ്‌കാരങ്ങൾക്ക് അദ്ദേഹം സ്കൂളിനെ വിധേയമാക്കി.


സ്ഥാപനകാലത്ത് ഈ സ്കൂൾ നിലകൊള്ളുന്ന കാലടി ഗ്രാമം മദ്രാസ്സ് സംസ്ഥാനത്തിന്റെ മലബാർ ജില്ലയിൽ ആയിരുന്നു. ഇപ്പോൾ നിലവിലുള്ള വിദ്യാഭ്യാസ ഉപജില്ല അന്ന് വിദ്യാഭ്യാസ റേഞ്ച് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ  സ്കൂൾ പൊന്നാനി റേഞ്ചിലാണ് ഉൾപെട്ടിരുന്നത് പിന്നീട് പുതിയ സബ്‌ജില്ലകൾ നിലവിൽ വന്നു. 1970 ൽ എടപ്പാൾ സബ്‌ജില്ല സ്ഥാപിതമായപ്പോൾ ഈ വിദ്യാലയം അതിന്റെ കീഴിലായി.ആരംഭകാലത്ത് കടകശ്ശേരി മുതൽ കുണ്ടയാർ വരെയും നരിപ്പറമ്പ് മുതൽ തൃക്കണാപുരം വരെയുള്ള വിദ്യാർഥികൾ ഈ സ്കൂളിനെ ആണ് ആശ്രയിച്ചിരുന്നത്. പിന്നീട് പുതിയ സ്കൂളുകൾ സ്ഥാപിതമായപ്പോൾ ഈ മേഖല ചുരുങ്ങി വന്നു.


സ്തുത്യർഹമായ സേവനങ്ങളർപ്പിച്ച നിരവധി അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവരിൽ പ്രധാനികൾ ആണ് സി.പങ്ങോട മാസ്റ്റർ, പി.കരുണാകരൻ നായർ മാസ്റ്റർ, എം.ടി ശ്രീധരൻ മാസ്റ്റർ( മുൻ എച്ച്.എം), സി. ഇന്ദിര ടീച്ചർ, പി.വി കാശ്മി മാസ്റ്റർ, പി.പ്രഭാകരൻ മാസ്റ്റർ(മുൻ എച്ച്.എം), മൈഥിലി ടീച്ചർ, ലീല ടീച്ചർ,

ശുശീല ടീച്ചർ, പി സുലൈഖ ടീച്ചർ, സി.വി ശ്രീമതി ടീച്ചർ ( മുൻ എച്ച്.എം) എന്നിവർ.