എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിൽ പ്രമുഘരായ അനവധി പേർക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്ന മഹത്തായ സ്ഥാപനത്തിൽ അധ്യാപകരായും ധാരാളം പേർ പ്രവർത്തിച്ചു. ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലായി 87 വിദ്യാർഥികളും അഞ്ചധ്യാപകരും ഇപ്പോൾ നമ്മുടെ വിദ്യാലയത്തിലുണ്ട്. അടുത്തകാലത്തായി ഉയർന്നു വന്ന അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ അതിപ്രസരവും ജനങ്ങളുടെ പൊതു വിദ്യഭ്യാസത്തോടുള്ള താൽപര്യക്കുറവും കുട്ടികളുടെ എണ്ണം കുറയാൻ ഇടയാക്കി എങ്കിലും 2014-15 അധ്യയന വർഷത്തിൽ ആരംഭിച്ച പ്രീ പ്രൈമറി വിഭാഗം ഉണ്ട്. പ്രീ പ്രൈമറി വിഭാഗത്തിൽ കുട്ടികൾ പഠിക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി പി.പി. ഓമനയാണ്

പ്രവർത്തന മികവിലേക്കെത്തി നോക്കുമ്പോൾ എല്ലാ മേഖലകളിലും മികവുകാട്ടുന്ന ഒരു വിദ്യാലയമാണിത്. 2014ലെ എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ നമ്മുടെ വിദ്യാലത്തിനു അറബിക് കലോത്സവത്തിൽ L.P വിഭാഗത്തിൽ ഓവറോൾ നേടാൻ കഴിഞ്ഞതു സ്കൂൾ ചരിത്രത്തിലെ സന്തോഷകരമായ ഒരു സംഭവമാണ്. അത് പോലെ ശാസ്ത്രമേള കായികമേള കലാമേള ക്വിസ് മത്സരങ്ങൾ സ്കോളർഷിപ്പുകൾ എന്നീ രംഗങ്ങളിലെല്ലാം സംഭാവന നൽകുന്ന നമ്മുടെ വിദ്യാലയം കാഞ്ഞിയൂർ ഗ്രാമത്തിൽ അണയാത്ത വിളക്കായി നിലനിൽക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം