എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/പ്രവർത്തനങ്ങൾ / 2023-2024

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2023 - 2024

2023 2024 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി തന്നെ നടന്നു.വാദ്യഘോഷങ്ങളുടെ അകമ്പടിയോടുംവർണ്ണശബലമായ അലങ്കാരങ്ങൾ കൊണ്ടും നവാഗതരെ സ്വീകരിച്ചു.

കാരത്തെ പരിശീലനം

ഒരു ജാപ്പനീസ് ആയോധനകലയാണ് കരാത്തെ, വെറും കൈ എന്നാണ് കരാത്തെയുടെ ശരിയായ അർത്ഥം, ശരീരം തന്നെ ആയുധമാക്കുന്നത് കൊണ്ടാണ് ഈ ആയോധന കല ഈ പേരിൽ അറിയപ്പെടുന്നത്. "കരാ" എന്നാൽ ശൂന്യമെന്നും "ത്തെ" എന്നാൽ കൈ എന്നുമാണ്. കരാത്തെ പരിശീലിക്കുന്ന ഇടത്തെ ഡോജോ എന്ന് അറിയപെടുന്നു. കരാത്തെ പരിശീലിക്കുന്നത് "gi" എന്ന വസ്ത്രം അണിഞ്ഞു കൊണ്ടാണ്, കൂടെ ഗ്രേഡ് വ്യക്തമാക്കുന്ന ബെൽറ്റും അണിയുന്നു. സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിൻ്റെ പാഠങ്ങൾ കൂടിയാണ് കരാത്തെ. കരാത്തെ അഭ്യസിക്കുന്ന വിദ്യാർത്ഥിയെ "കരാത്തെ ക്ക." എന്നും അദ്ധ്യാപകനെ "സെൻസായ്" എന്നുമാണ് വിശേഷിപ്പിക്കുന്നത്. സ്റ്റൈലുകളെ അഥവാ ശൈലികളെ പിന്തുടർന്നു കൊണ്ടാണ് ഈ കല അഭ്യസിക്കുന്നത്. ബെൽറ്റുകളുടെ അടിസ്ഥാനത്തിലാണ് കരാട്ടെയിൽ ഗ്രേഡ് കണക്കാക്കുന്നത് വെള്ള മുതൽ കറുപ്പ് വരെ (ബ്ലാക്ക്‌ ബെൽറ്റ്) വരെ നീണ്ടു പോവുന്ന ഗ്രേഡുകൾ.

കരാത്തെ പരിശീലനം