എ.എം.എൽ.പി.എസ്. വില്ലൂർ / 2024-25 വർഷത്തിലെ സ്കൂൾ പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ ലൈബ്രറി സന്ദർശനം ശ്രദ്ധേയമായി

കോട്ടക്കൽ: വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി ലൈബ്രറി പ്രവർത്തനങ്ങൾ എങ്ങനെയെന്ന് മനസിലാക്കാനായി എ. എം. എൽ. പി സ്കൂൾ വില്ലൂർ നടത്തിയ പരിപാടി ശ്രദ്ധേയമായി. കോട്ടക്കൽ മുൻസിപാലിറ്റിയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. അവിടെയുള്ള പുസ്തകങ്ങൾ, ദിനപത്രൾ,ബാലമാസികകൾ, എന്നിവ കാണാനും പരിചയെപെ-ടാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. കോട്ടക്കൽ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അലി .സി പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ പാറോളി റംല ടീച്ചർ ആശംസ അർപ്പിച്ചു.ലൈബ്രറി പ്രവർത്തനങ്ങളെ കുറിച്ച് ലൈബ്രറിയൻ അഖിൽ ദാസ് സംസാരിച്ചു. ടി.സി സിദിൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ എം.മുഹമ്മദ് ഷെരീഫ് സ്വാഗതവും പി.അനുഷ നന്ദിയും രേഖപ്പെടുത്തി. വിദ്യാരംഗം കൺവീനർ പി. അവന്തിക പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.

നൂറ് വായന കാർഡുകൾ ശ്രദ്ധേയമായി

കോട്ടക്കൽ : കുരുന്നുകൾ അക്ഷരം നിരത്തിയപ്പോൾ പിറന്നത് നൂറ് വായന കാർഡുകൾ. എ. എം. എൽ. പി സ്കൂൾ വില്ലൂർ വിദ്യാരംഗം കലാസാഹിത്യവേദിയാണ് വേറിട്ട പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. വായനാ വാര പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്ന് മുതൽ നാലുവരെയുള്ള ക്ലാസുകളിൽ ശിൽപശാല നടത്തിയാണ് വായന കാർഡ് തയ്യാറാക്കിയത്. ഇവ ആകർഷകമായ ചിത്രങ്ങൾ ചേർത്ത് കുട്ടികളുടെ പേര് നൽകി ക്ലാസ് റൂമുകളിൽ വായന സാമഗ്രിയായി ഉപയോഗിക്കും. വായന പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സ്കൂളിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. കാർഡ് സ്കൂൾ പ്രധാന അധ്യാപകൻ ടി.സി സിദിൻ പ്രകാശനം ചെയ്തു. മുഹമ്മദ് ഷെരീഫ് അധ്യക്ഷം വഹിച്ചു. പ്രവർത്തനങ്ങൾക്ക് പി. അനുഷ, അശ്വിൻ സുരേഷ്, പി.ഫസീല , എം ഉമ്മു ഹബീബ എന്നിവർ നേതൃത്വം നൽകി.

സ്കൂൾ മുറ്റത്ത് സൗരയൂഥവും ചന്ദ്രയാത്രികരും

വിദ്യാർത്ഥികളിൽ കൗതുകമുണർത്തി ചാന്ദ്രദിനാചരണം

കോട്ടക്കൽ: എ.എം.എൽ.പി സ്കൂൾ വില്ലൂരിൻ്റെ നേതൃത്വത്തിൽ നടത്തിയ ചാന്ദ്രദിന പരിപാടി ശ്രദ്ധേയമായി. സൗരയൂഥവും ചന്ദ്രയാത്രികരുടെ വേഷമണിഞ്ഞ കുട്ടികളും ഗ്രൗണ്ടിൽ അണിനിരന്നപ്പോൾ വിദ്യാർത്ഥികൾക്ക് അത് ഒരു കൗതുക കാഴ്ചയായി മാറി. കുട്ടികളിൽ ശാസ്ത്രവബോധം വളർത്തുന്നതിനായി ജൂലൈ 22 മുതൽ 29 വരെ സംഘടിപ്പിക്കുന്ന ശാസ്ത്ര വാരത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രധാനാധ്യാപകൻ ടി.സി സിദിൻ പരിപാടി ഉദ്ഘാടനം ചെയ്തു. അശ്വിൻ സുരേഷ് .എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ഫസീല അധ്യക്ഷം വഹിച്ചു. പിഅനുഷ, എ. ലു ബൈനത്ത്, ഉമ്മു ഹബീബ ,അൽസ ബിനു എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ