എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/എന്താണ് വൈറസ്
എന്താണ് വൈറസ്
ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുത്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ.ഇന്ന് 5000-ൽ പരം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. വൈറസുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് വൈറോളജി.രണ്ടോ മൂന്നോ ഭാഗങ്ങൾ കൂടിച്ചേർന്നതാണ് വൈറസിന്റെ ശരീരം.ചിലത് കോശങ്ങൾക്കിടയിൽ സഞ്ചരിക്കാൻ സാധ്യമായ ഡി.എൻഎ യുടെ പ്ലാസ്മിഡ് ഖണ്ഡങ്ങളിൽ നിന്ന് രൂപം കൊള്ളുന്നവയോ ബാക്ടീരിയകളിൽ നിന്ന് ഉൽഭവിക്കുകയോ ചെയ്യുന്നു എന്ന് അനുമാനിക്കുന്നു.വൈറസ് വിവിധങ്ങളായ രൂപങ്ങളിൽ പടരുന്നു; വ്യത്യസ്ത തരം വഴികളാണ് ഒരോ തരം വൈറസുകളും ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് സസ്യങ്ങളിലെ നിരൂറ്റിക്കുടിക്കുന്ന ഷഡ്പദങ്ങൾ വഴി സസ്യങ്ങളിലെ വൈറസ് പടരുന്നു. ജന്തുക്കളിൽ രക്തം കുടിക്കുന്ന ജീവികൾ വഴിയും വൈറസ് പടരുന്നു.ഫ്ലൂവിന് കാരണമാകുന്ന ഇൻഫ്ലുവെൻസ വൈറസുകൾ പരക്കുന്നത് തുമ്മൽ, ചീറ്റൽ തുടങ്ങിയവയിലൂടെയും, നോറോവൈറസുകൾ ഉമിനീർ, കൈകൾ, ഭക്ഷണം, വെള്ളം തുടങ്ങിയവയിലൂടെയും, റോട്ടാവൈറസുകൾ കുട്ടികളുടെ പരസ്പര സമ്പർക്കത്തിലൂടെയും, എച്ച്.ഐ.വി. ലൈംഗികബന്ധത്തിലൂടെയും പടരുന്നു.എല്ലാ വൈറസുകളും രോഗത്തിന് കാരണകാരികളാകാറില്ല, ഒരുപാട് വൈറസുകൾ അവ ബാധിച്ച ജീവിക്ക് ഹാനികരമാകാതെ തന്നെ പെരുകാറുമുണ്ട്. എച്ച്.ഐ.വി യെ പോലെയുള്ള ചില വൈറസ് ബാധ ജീവിതകാലം മുഴുവനോ അല്ലെങ്കിൽ വളരെ നീണ്ടകാലമോ നിലനിൽക്കുന്നവയാണ്, ആതിഥേയ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടന്ന് ഇവ പെരുകുകയും ചെയ്യും. ഇങ്ങനെയാണെങ്കിലും ജന്തുക്കളിലുണ്ടാകുന്ന വൈറസ് ബാധയ്ക്കെതിരെ ശരീരം ഉടനടി പ്രതിരോധിക്കാറുണ്ട്, ഇതുവഴി പൂർണ്ണമായും വൈറസിനെ നശിപ്പിച്ചെന്നും വരാം. വാക്സിനുകൾ നൽകിയും ഇങ്ങനെയുള്ള ശരീരത്തിന്റെ പ്രതിരോധത്തെ ഉണർത്തുവാൻ കഴിയും, ഇത് ജീവിതകാലം മുഴുവൻ ആ വൈറസ് ബാധക്കെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധശേഷിക്കു കാരണമാകുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം