എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/എന്താണ് കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് കൊറോണ

കൊറോണ വൈറസ് രോഗം 2019 ആദ്യം ചൈനയിലെ, ഹ്യൂബേയ് പ്രവിശ്യയിലെ, വുഹാനിൽ കണ്ടെത്തിയ ഒരു നോവൽ (പുതിയ) കൊറോണ വൈറസ് വകഭേദം ആണ്. കോവിഡ്-19 ചൈനയ്ക്കു പുറത്തേക്കു വ്യാപിക്കുകയും ഇപ്പോൾ ലോകത്തെമ്പാടുമുള്ള അനേകം രാജ്യങ്ങളിൽ കാണുകയും ചെയ്യുന്നു.ആവിർഭവിച്ചുകൊണ്ടിരിക്കുന്ന ഈ വൈറസിൻറെ ഏറ്റവും പുതിയ ക്ലിനിക്കലും സാംക്രമികരോഗശാസ്ത്ര സംബന്ധവുമായ ലക്ഷണങ്ങൾ അനുസരിച്ച്, നോവൽ കൊറോണ വൈറസ് സ്വഭാവാനുസരേണ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കു പകരുന്ന അനേകം കൊറോണ വൈറസുകൾക്ക് വളരെ സമാനമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഈ പുതിയ വൈറസ് രോഗം ബാധിച്ചിട്ടുള്ള ചെറുതും ഇടത്തരവുമായ രോഗലക്ഷണങ്ങളുള്ള മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കു പകരുന്നതായി രോഗം ബാധിച്ച ഭൂരിപക്ഷം ആ​ളുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നുവരികിലും, ദീർഘകാല രോഗങ്ങളും താഴ്ന്ന രോഗപ്രതിരോധ ശേഷിയുമുള്ള ആളുകളിൽ ഗുരുതര ലക്ഷണങ്ങളും സങ്കീർണ്ണതകളും മരണം തന്നെയും സംഭവിച്ചേക്കാം.

ചൈന നോവൽ കൊറോണ വൈറസിനെതിരെ സംരക്ഷണം നല്കുവാൻ ഇപ്പോൾ പ്രതിരോധ മരുന്നുകളൊന്നും ലഭ്യമല്ല. പ്രത്യേകമായ ആൻറിവൈറസ് ചികിത്സകളൊന്നും ലഭ്യമല്ലെങ്കിലും, കൊറോണ വൈറസ് രോഗം 2019 ബാധിതരായ ആളുകൾക്ക് അവരുടെ രോഗലക്ഷണങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് വൈദ്യപരിചരണം ലഭിക്കുന്നുണ്ട്.

NIDA
4 B എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം