എ.എം.എൽ.പി.എസ്. മണ്ണാരിൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1927 ബ്രിട്ടീഷ് സ്വേഛാധിപത്യത്തിൻ്റെ നാളു കൾ. ജനങ്ങളിൽ ഭൂരിഭാഗവും പട്ടിണിയിലും നിര ക്ഷരതയിലും കഴിഞ്ഞുകൂടിയ കാലം... നെടിയിരു പ്പ് പ്രദേശത്തെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുവാൻ വേണ്ടി എൻ. മൂസ്സക്കോയ മൊല്ലാക്ക ആരംഭിച്ച സ്ഥാപനം ഒരു പ്രൈമറി വിദ്യാലയമായി അംഗീകരിക്കപ്പെട്ടു. ആദ്യകാലത്ത് വിദ്യാലയം സ്ഥിതിചെയ്തിരുന്നത് ഇപ്പോൾ ഈ വിദ്യാലയം പ്രവർത്തിക്കുന്ന കുന്നത്ത് പറമ്പ് എന്ന സ്ഥലത്തിൻ്റെ വടക്കുപടി ഞ്ഞാറായി മണ്ണാരിൽ ഭാഗത്തായിരുന്നു. അങ്ങിനെ യാണ് മണ്ണാരിൽ എ.എം.എൽ.പി. സ്കൂൾ എന്ന പേര് വന്നത്. പിന്നീട് വിദ്യാലയം സ്കൂളിലെ തന്നെ അധ്യാപകനായിരുന്ന അന്തരിച്ച ചുണ്ടക്കാടൻ അബ്ദുൽ ഖാദർ മാസ്റ്ററുടെ മാനേജ്‌മെന്റിൻ കീഴി ലായി. സ്കൂളിന്റെ സ്ഥാനം പിൽക്കാലത്ത് പുല്ലി ത്തൊടിക കുഞ്ഞഹമ്മദ് എന്നവരുടെ പറമ്പിലുള്ളഒരു ഓല ഷെഡ്ഡിലേക്ക് മാറ്റി. കേരള വിദ്യാഭ്യാസ നിയമം നിലവിൽ വന്ന സമയത്ത് സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തത് മൂലം സ്‌കൂളിൻ്റെ അംഗീകാരം തന്നെ നഷ്‌ടപ്പെടുമെന്ന ഒരു ഘട്ടം വന്നു. സ്‌കൂളിൻ്റെ ഹെഡ്‌മാസ്റ്റർ ആയിരുന്ന തെരുവത്ത് വേലായുധൻ മാസ്റ്റർ സ്‌കൂളിൻ്റെ മാനേജ്‌മെന്റ് ഏറ്റെ ടുത്തു. ഇപ്പോൾ സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങുകയും പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തന്റെ വീടും പുരയിടവും ഉൾക്കൊള്ളുന്ന സ്ഥലം സ്കൂളിനായി വിട്ടുകൊടുത്ത അന്തരിച്ച മുണ്ടോടൻ മമ്മദ് എന്നവ രുടെ സന്മനസ്സും ഈ അവസരത്തിൽ പ്രത്യേകം സ്മര ണീയമാണ്. തീരെ ഗതാഗത സൗകര്യമില്ലാതിരുന്ന കുന്നത്ത് പറമ്പ് പ്രദേശത്ത് ഒരു വിദ്യാലയം പണിതു യർത്തുക എന്നത് അക്കാലത്ത് ശ്രമകരമായ ദൗത്യ മായിരുന്നു. ഈ പ്രവർത്തനത്തിൽ നാട്ടുകാരിൽ നിന്നും നിർല്ലോഭമായ സഹകരണം വേലായുധൻമാ സ്റ്റർക്ക് ലഭിച്ചു. അങ്ങിനെ 1969-ൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറി.
എൻ. മൂസക്കോയ, സി. കുഞ്ഞാലൻ കുട്ടി, സി. അബ്ദുൽ ഖാദർ, കൊടക്കാടൻ മുഹമ്മദ് മാസ്റ്റർ, സി.സൈനുദ്ദീൻ, ടി. വേലായുധൻ, കെ.വി.കെ. ഏറനാ ടൻ, കെ.പി. ആലിക്കുട്ടി, പാത്തുമ്മാബി തുടങ്ങിയ വരായിരുന്നു ആദ്യകാലത്തെ പ്രഗത്ഭരായ അധ്യാ പകർ. ഈ വിദ്യാലയത്തിൻ്റെ പുരോഗതിയിൽ അവർ വഹിച്ച പങ്ക് നിസ്സാരമല്ല.
1998-ൽ വേലായുധൻ മാറ്ററുടെ നിര്യാ ണത്തെ തുടർന്ന് അദ്ദേഹത്തിൻ്റെ വിധവയായ കെ. പി. മാളുക്കുട്ടി എന്നവർ സ്‌കൂളിൻ്റെ മാനേജരായി. സ്‌കൂളിന്റെ നിർമ്മാണ ഘട്ടത്തിലുണ്ടായ അവരുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളും ത്യാഗങ്ങളുമാണ് സ്‌കൂൾ ഒരു യാധാർത്ഥ്യമാകുന്നതിൽ നല്ലൊരു പങ്ക് വഹിച്ചത്.
300-ൽ അധികം വിദ്യാർത്ഥികളും പത്തോളം അധ്യാപകരുമായി വിദ്യാലയം പുരോഗതിയിലേക്ക് നീങ്ങുന്ന ഒരു ഘട്ടത്തിലാണ് 1995-ൽ അശനിപാതം പോലെ കോഴിക്കോട് വിമാനത്താവളത്തിൻ്റെ റൺവേ വികസനം നടന്നത്. 150-ഓളം വരുന്ന കുടുംബങ്ങൾ പ്രസ്‌തുത പ്രദേശത്ത് നിന്നും കുടി യൊഴിപ്പിക്കപ്പെട്ടു. സ്‌കൂളിലേക്ക് കുട്ടികൾ എത്തി ക്കൊണ്ടിരുന്ന മുക്കൂട്, കൂട്ടാലുങ്ങൽ എന്നീ പ്രദേ ശങ്ങൾ റൺവേക്ക് മറുവശത്തായി മാറിയത് മൂലം ആ പ്രദേശത്തുള്ള കുട്ടികൾക്ക് സ്കൂളിലേക്ക് എത്തിച്ചേരുക പ്രയാസമായി. അത് മൂലം നൂറില ധികം വിദ്യാർത്ഥികളുടെ കുറവുണ്ടായി. സ്കൂളിലെ പകുതിയോളം അധ്യാപകരുടെ തസ്‌തിക നഷ്ടപ്പെ ട്ടു. ജോലി സംരക്ഷണമില്ലാത്ത രണ്ട് അധ്യാപ കർക്ക് അന്നത്തെ സർക്കാറിൻ്റെ പ്രത്യേക ഉത്തര വിൻ പ്രകാരവും മറ്റുള്ളവർക്ക് നിലവിലുള്ള നിയമ ങ്ങൾ പ്രകാരവും ജോലി സംരക്ഷണം ലഭിച്ചു. എന്നാൽ പിന്നീട് വന്ന വർഷങ്ങളിൽ സ്കൂളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമേണ വർദ്ധന വുണ്ടാവുകയും തസ്‌തിക നഷ്ടപ്പെട്ടിരുന്ന അധ്യാ പകർക്ക് മാതൃവിദ്യാലയത്തിൽ ജോലി തിരിച്ച് ലഭി ക്കുകയും ചെയ്തിട്ടുണ്ട്. അൺഎയ്‌ഡഡ് വിദ്യാല യങ്ങളുടെ കുത്തൊഴുക്കിൽപോലും നാട്ടുകാരുടെ വിശ്വാസമാർജ്ജിക്കാൻ സാധിച്ചതും പഠന നില വാരം ഉയർത്താൻ കഴിഞ്ഞതുമാണ് ഇതിന് സഹാ യകമായത്. 2006 ആഗസ്‌ത് 25ന് സ്‌കൂൾ മാനേജ രായ കെ.പി. മാളുക്കുട്ടി എന്നവർ അന്തരിച്ചു. അവ രുടെ കാലയളവിൽ ഭൗതിക സാഹചര്യങ്ങളിൽ സ്‌കൂളിനുണ്ടായ മാറ്റം പ്രത്യേകം എടുത്തുപറയേ ണ്ടതു തന്നെയാണ്. ഈ വിദ്യാലയത്തിന് ആകർക മായ ഒരു കെട്ടിടം ഇന്ന് നിലവിലുണ്ട്. ഭൗതിക സാഹചര്യങ്ങളിൽ ഈ വിദ്യാലയം ഇന്ന് മുൻപന്തി യിൽ തന്നെ നിൽക്കുന്നു.
മാറിയ വിദ്യാഭ്യാസ രീതിയ്ക്ക് അനുയോജ്യമായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു പോലെ ആശ്രയിക്കാവുന്ന സുസജ്ജമായ ഒരു ലൈബ്രറി സ്‌കൂളിൽ നിലവിലുണ്ട്. പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും ഇതിന്റെ ഗുണഭോ ക്താക്കളാണ്. ആധുനിക വിദ്യാഭ്യാസത്തിന് അനു യോജ്യമായ കമ്പ്യൂട്ടർ ലാബും, സി.ഡി. ലൈബ്ര റിയും ഈ വർഷം നിലവിൽ വന്നു. പഠന പ്രവർത്ത നങ്ങളുടെ ഭാഗമായി എല്ലാ ക്ലാസ്സുകളിലും ഇവ ഉപ യോഗപ്പെടുത്തുന്നു. നാലാം ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നുണ്ട്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ വിദ്യാർത്ഥികൾക്കു കൂടി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യം വെച്ച് ഈ വർഷം തുടങ്ങിയ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.