എ.എം.എൽ.പി.എസ്. പാലക്കുഴി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വാഴക്കാട് പഞ്ചായത്തിലെ എളമരം പ്രദേശത്ത് 1976ൽ സ്ഥാപിതമായ വിദ്യാലയമാണ് എ എം എൽ പി സ്കൂൾ പാലക്കുഴി പരേതനായ കെ വി മുഹമ്മദ് സാഹിബ് ഈ വിദ്യാലയം സ്ഥാപിച്ചത് അന്നത്തെ കാലഘട്ടത്തിൽ ഈ പ്രദേശത്ത് മറ്റു വിദ്യാലയങ്ങൾ ഒന്നുമുണ്ടായിരുന്നില്ല ചാലിയാർ പുഴയുടെ തീരത്ത് വളരെ മനോഹരമായ ഒരു നാടാണ് എളമരം

ധാരാളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഏറ്റവും ഗുണകരമായ രീതിയിൽ ആയി അന്നത്തെ നിർമ്മാണം കാരണം ദൂരദേശങ്ങളിൽ നിന്നു പോലും ഈ വിദ്യാലയത്തിലേക്ക് പഠിക്കാൻ കുട്ടികൾ വന്നുതുടങ്ങി

പിന്നീട് ഏകദേശം ഒരു 5 കിലോമീറ്റർ അപ്പുറത്താണ് മറ്റൊരു വിദ്യാലയം ഉള്ളത്

1976 നു ശേഷം ഈ വിദ്യാലയത്തിൽ

തുടക്കത്തിലെ വളരെ പ്രഗൽഭരായ അധ്യാപകർ ഇവിടെ ഉണ്ടായിട്ടുണ്ട്

ആദ്യത്തെ അധ്യാപകൻ ഞാനോർക്കുന്നു മറിയ കുട്ടി ടീച്ചർ ആയിരുന്നു അതുപോലെ പരേതനായ റസാക്ക് മാഷ് ഇവിടുത്തെ അറബി അധ്യാപകനായിരുന്നു

അദ്ദേഹമാണ് സ്കൂളിൻറെ തുടക്കത്തിലെ ഇവിടെയുണ്ടായിരുന്ന അധ്യാപകൻ

അതിനുശേഷം വർഷങ്ങൾ 48 വർഷങ്ങൾ കടന്നുപോയി ധാരാളം പ്രഗൽഭരായ അധ്യാപകർ പിന്നീട് ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്

ഈ വിദ്യാലയത്തിൽ പഠിച്ച കുട്ടികളിൽ ഡോക്ടർമാർ എഞ്ചിനീയർമാർ അധ്യാപകർ തുടങ്ങി മറ്റ് പല മേഖലകളിലും ഉള്ളവരുണ്ട്

അന്ന് പൊതുവേ വിദ്യാഭ്യാസപരമായി വളരെ താഴ്ന്ന നിലവാരം ഉണ്ടായിരുന്ന ഒരു നാട്. പിന്നീട് ഉയർച്ചയുടെ പദവികൾ ഓരോന്നും ചവിട്ടി കയറിയത് ഈ വിദ്യാലയത്തിന്റെ കയ്യപ്പോടുകൂടിയാണ്

അതുപോലെതന്നെ വിദ്യാലയത്തിന്റെ മാനേജർ ആയിരുന്ന കെ വി മുഹമ്മദ് സാഹിബിനെ ഈ വിദ്യാലയത്തിന് പുറമെ മറ്റു പലയിടങ്ങളിലും സ്ഥാപനങ്ങൾ ഉണ്ടായിരുന്നു

അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആ ഒരു കഴിവും അദ്ദേഹത്തിൻറെ പ്രാപ്തിയും കൊണ്ട് വ്യത്യസ്ത തലങ്ങളിൽ തിളങ്ങി വിളങ്ങി നിൽക്കാൻ ഈ വിദ്യാലയത്തിന് എന്നും സാധിച്ചിട്ടുണ്ട്


1976 ന് ശേഷം കാലാകാലങ്ങളിൽ ആയിട്ട് വിദ്യാഭ്യാസരംഗത്ത് തന്നെ വന്ന പുരോഗതിക്ക് അനുസൃതമായി ഈ വിദ്യാലയത്തിൽ ധാരാളം പുരോഗതികൾ കൈവരിക്കുകയും അതിൻറെ ഭൗതിക സൗകര്യങ്ങളിൽ തന്നെ മാറ്റങ്ങൾ വരുകയും ചെയ്തിട്ടുണ്ട്

ഒരർത്ഥത്തിൽ ഇപ്പോഴുള്ള സ്ഥിതിവിശേഷം വെച്ച് നോക്കുമ്പോൾ കൊണ്ടോട്ടി ഉപജില്ലയിലെ തന്നെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിൽ ഒന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു എന്ന് പറയുമ്പോൾ 48 വർഷ ചരിത്രത്തിലെ ഈ വിദ്യാലയം നേടിയ നേട്ടങ്ങൾ എന്നും എടുത്തു പറയേണ്ടതു തന്നെയാണ്