എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


വിശപ്പിൻ വിലയറിഞ്ഞ കാലം
ഭീതിയെന്തെന്നറിഞ്ഞ കാലം
കൂട്ട മരണം നടന്ന കാലം
കൂട്ടരെ കാണാൻ കൊതിച്ച കാലം
പള്ളിക്കൂടങ്ങൾ അടച്ച കാലം
പഠനങ്ങളെല്ലാം നിലച്ച കാലം
ആഢംബരങ്ങളൊഴിഞ്ഞ കാലം
പണമൊന്നുമല്ലെന്നറിഞ്ഞ കാലം
ഫാസ്റ്റുഫുഡ്ഡുകൾ മരിച്ച കാലം
ജൈവ വിഭവം പിറന്ന കാലം
പഴയതിലേക്കൊന്ന് തിരിഞ്ഞ് നോക്കാൻ
ദൈവമേ നീ തന്ന 'നല്ല'
"കഷ്ട കാലം"
 

ആദിൽ ഹഖ് കെ
1A എ എം എൽ പി സ്കൂൾ പണിക്കർകുണ്ട്
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത