എ.എം.എൽ.പി.എസ്. തിരൂർക്കാട്/ബാലസഭ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ബാലസഭ

തിരൂർക്കാട് എ എം എൽ പി സ്കൂളിലെ ബാലസഭ 22 / 6 / 23 വ്യാഴാഴ്ച ദർശന ടി .വി പുത്തൻകുട്ടിക്കുപ്പായം ഫെയിമ മുഹമ്മദ് അസ്‌ലം മങ്കട ഉൽഘാടനം ചെയ്തു.പരിപാടികൾ രണജ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ വളരെ മനോഹരമായി നടത്തി.നാലാംക്ലാസ്സിലെ വിദ്യാർത്ഥിയായ അഫയുടെ സ്വാഗത പ്രസംഗത്തോടെ പരിപാടികൾ ആരംഭിച്ചു.പ്രധാനാധ്യാപകൻ ഓ.പി മുഹമ്മദലി മാസ്റ്ററും പ്രിയ ടീച്ചറും ആശംസകൾ നേർന്നു.വിദ്യാർത്ഥിനിയായ ലെന മറിയം അധ്യക്ഷസ്ഥാനം ഏറ്റെടുത്തു.കുട്ടിക്കുപ്പായം ഫ്രയിമ് അസ്ലമിന്റെ ഗാനങ്ങൾ കുട്ടികളിൽ ആവേശമുണർത്തി.തുടർന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകാർ പരിപാടികൾ അവതരിപ്പിച്ചു.നാലാം ക്ലാസ് വിദ്യാർത്ഥി നിടയുടെ നന്ദിയോടെ പരിപാടികൾ അവസാനിച്ചു.