എ.എം.എൽ.പി.എസ്. കോട്ടാംപറമ്പ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
{{BoxTop1 | തലക്കെട്ട്= ലേഖനം - കൊറോണ വൈറസ് | color= 2
ഡിസംബർ അവസാനത്തോട് കൂടി ചൈനയിലെ വുഹാൻ പ്രദേശത്തുള്ള ഒരു മൽസ്യ മാർക്കറ്റിൽ നിന്നും തുടങ്ങിയ രോഗമാണിത്. കൊറോണ അല്ലെങ്കിൽ കോവിദ് - പത്തൊൻപത് എന്ന പേരിൽ അറിയപ്പെടുന്നു . ചൈനയിലെ വുഹാൻ എന്ന പ്രദേശത്തിൽ നിന്ന് തുടങ്ങിയ ഇത് ഇപ്പോൾ ലോകത്ത് ഒട്ടാകെ വ്യാപിച്ചിരിക്കുന്നു . ലോകത്ത് ഏറ്റവും ശക്തിയായ രാജ്യം എന്നറിയ പ്പെടുന്ന അമേരിക്ക അടക്കം പല യൂറോപ്യൻ രാജ്യങ്ങളിലും രോഗം പടർന്നു പിടിക്കുന്നു . തുടക്കത്തിലുള്ള അലസത കാരണം ചൈന , ഇറ്റലി , സ്പെയിൻ , അമേരിക്ക , ബ്രിട്ടൻ , ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ഇത് അനിയന്ത്രിതമായി പടരുകയും ഇത് വരെയുള്ള കണക്കനുസരിച് മരണ സംഖ്യ ഒരു ലക്ഷത്തോട് അടുക്കുകയും ചെയ്യുന്നു . ഇപ്പോഴും തുടരുകയും ചെയ്യുന്നു . ഗൾഫ് രാജ്യങ്ങളിലും ഇത് അത്ര ഗുരുതരമല്ലെങ്കിലും വ്യത്യാസമില്ല .ഏഷ്യൻ രാജ്യങ്ങളിൽ രോഗം പടരുകയാണ് . ഒരു ചെറിയ വൈറസ് കാരണമായി ലോകം തന്നെ ഞെട്ടി വിറച്ചു നിൽക്കുകയാണ് . മിക്ക രാജ്യങ്ങളിലെ ജനങ്ങളും യാത്രാ വിളക്കിനാലും കർഫ്യൂ മുതലായ നിയന്ത്രണങ്ങളാലും കഷ്ട്ടപ്പെടുന്ന ദയനീയ കാഴ്ചയാണ് കാണുന്നത് . ഡബ്ലിയൂ . എച്ഛ് . ഓ ഇതിനെ ഒരു മഹാ മാരിയായി പ്രഖ്യാപിച്ചിരിക്കുന്നു . പനി , തൊണ്ടവേദന , ചുമ , ജലദോഷം എന്നിവയാണ് കൊറോണയുടെ ലക്ഷണങ്ങൾ . സാമൂഹിക അകലം പാലിക്കുക എന്നതല്ലാതെ ഇതിനെ മറികടക്കാൻ മറ്റൊരു ചികിത്സാ രീതിയില്ല എന്ന കാര്യമാണ് കുഴക്കുന്ന ഒരു വിഷയം . പല മരുന്നുകളും പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇത് വരെ ഒന്നും ഫലപ്രദമായുള്ള ഔദ്യോഗിക റിപ്പോർട്ടുകളില്ല . സാമൂഹിക അകലം പാലിക്കുക എന്ന നിയന്ത്രണം നമ്മുടെ കേരളം തുടക്കത്തിൽ തന്നെ ഏറ്റെടുത്ത് നടപ്പാക്കിയാൽ ഇത് വരെ വലിയ പ്രശ്നങ്ങളില്ലാതെ പോവുന്നു . ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും ഇതിനായി രാപകൽ ഭേദമന്യേ പ്രവർത്തിക്കുകയാണ് . ശരീരം ഇപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും കൈയും മുഖവും എപ്പോഴും സോപ്പിട്ട് കഴുകുകയും ചെയ്യണം . കൊറോണ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ അടുത്തുള്ള ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം . ഇത്രയും കാര്യങ്ങൾ കൃത്യമായി പാലിച്ചാൽ രോഗം പടരുന്നത് നിയന്ത്രിക്കാൻ കഴിയും . എത്രയും പെട്ടെന്ന് തന്നെ ഈ മഹാമാരി നമ്മിൽ നിന്നും ഒഴിഞ്ഞു പോകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം . അതിനായി നമുക്കൊന്നിച്ഛ് പ്രാർത്ഥിക്കുകയും ചെയ്യാം .
{{BoxBottom1 | പേര്= ആമിന നുഹ . ഇ . കെ
| ക്ലാസ്സ്= 3 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എ .എം . എൽ . പി . സ്കൂൾ കോട്ടാംപറമ്പ . | സ്കൂൾ കോഡ്= 17415 | ഉപജില്ല= ചേവായൂർ | ജില്ല= കോഴിക്കോട് | തരം= ലേഖനം | color= 5