Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കാം കൊറോണയെ തുരത്താം
കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തിലായിരുന്നു അപ്പുവും അവന്റെ കുടുംബവും താമസിച്ചിരുന്നത് .വ്യക്തിശുചിത്വം തീരെ ഇല്ലാത്തവനായിരുന്നു അപ്പു.അവൻ ഭക്ഷണം
കഴിക്കുമ്പോൾ കൈ കഴുകില്ലായിരുന്നു .അവന്റെ മാതാപിതാക്കളെ അവൻ അനുസരിക്കില്ല.പുറത്ത് പോയിവരുമ്പോൾ അവൻ കൈ കഴുകില്ല.കുറച്ച് നാളുകൾക്കുശേഷം മാരകമായ ഒരു വൈറസ് കാരണം സ്കൂളുകൾ അടച്ചു.പത്രത്തിലും ടീവീ യിലും ഈ വൈറസ് തന്നെയായിരുന്നു പ്രധാന വാർത്ത .അതിനൊരു
പേര് കണ്ടെത്തി "കൊറോണ / കോവിഡ് 19".
അപ്പുവിന് ഭയം വന്നു.എല്ലായിടത്തും എല്ലാവരും കൊറോണയെപ്പറ്റി സംസാരിക്കാൻ തുടങ്ങി .കൊറോണ ബാധിച്ചവരുടെ എണ്ണം കൂടിക്കൂടിവന്നു .മരുന്ന്
കണ്ടുപിടിക്കാത്ത ഈരോഗം കാരണം അപ്പുവിന് ഭയം കൂടിവന്നു .അപ്പു മാതാപിതാക്കളോട് ഇതിനെക്കുറിച്ച് ചോദിച്ചറിഞ്ഞു .ലക്ഷണങ്ങളെക്കുറിച്ചും രോഗപ്രതി രോധത്തെക്കുറിച്ചും മാതാപിതാക്കൾ പറഞ്ഞുകൊടുത്തു.ഇതിൽ ഒരു ലക്ഷണം അപ്പുവിന് ഉണ്ടായിരുന്നു .അപ്പുവും മാതാപിതാക്കളും ഡോക്ടറെ കാണിക്കാൻ പോയി .
വഴിയിൽ ആരും ഇല്ല .എല്ലാവരും കൊറോണയെ ഭയന്ന് വീട്ടിൽ ഇരിക്കയാണ് .ഡോക്ടറെ കാണിച്ച് രക്തം പരിശോധിച്ചശേഷം വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാൻ പറഞ്ഞു.കുറച്ച് ദിവസങ്ങൾക്ക് ശേഷം അവന്റെ രക്തപരിശോധനാഫലം കിട്ടി .അപ്പുവിന് അവൻ ഭയന്ന കൊറോണ തന്നെ! അവനെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലാക്കി .അവൻ വീട്ടുകാരെ കാണാതെ വിഷമിച്ചു .വൃത്തിയിൽ നടക്കാത്തതുകൊണ്ടാണ് ഈരോഗം പിടിച്ചതെന്ന് അവന് മനസ്സിലായി .
അവന്റെ മാതാപിതാക്കളോട് വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാൻ പറഞ്ഞു.കുറച്ച് ദിവസം കഴിഞ്ഞതിനുശേഷം അപ്പുവിന്റെ രക്തം പിന്നെയും പരിശോധിച്ചു .
ഇത്തവണ അവന്റെ രക്തപരിശോധനഫലം നെഗറ്റീവായിരുന്നു .അവൻ അവന്റെ മാതാപിതാക്കളെ സന്തോഷം അറിയിച്ചു .ഡോക്ടർ അപ്പുവിന് ഉപദേശങ്ങൾ
നൽകി "സോപ്പുപയോഗിച്ച് കൈ 20 സെക്കന്റ് കഴുകുക ,മൽസ്യ മാംസങ്ങൾ നന്നായി വേവിച്ച് കഴിക്കുക ,തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും
മൂക്കും പൊത്തുക ,അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക ,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ".ഉപദേശങ്ങൾ ഉൾക്കൊണ്ട് അവർ വീട്ടിലേക്ക് മടങ്ങി.
പോകുന്ന വഴിയിൽ അവൻ ഒരു വൃത്തിയില്ലാത്ത വീടുകണ്ടു .ആ വീട്ടുകാരോട് ശുചിത്വം പാലിക്കാൻ പറഞ്ഞു.വീട് വൃത്തിയായി സൂക്ഷിക്കാനും പറഞ്ഞു.അതിനുശേഷം
അവൻ ഒരുറച്ചതീരുമാനം എടുത്തു .അത് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
"നമുക്ക് പോരാടാം ശുചിത്വം പാലിക്കാം കൊറോണയെ തുരത്താം "എല്ലാവരും അവന്റെ നല്ല ശുചിത്വത്തെ അഭിനന്ദിച്ചു .കൂട്ടുകാരെ അപ്പുവിന്റെ മുദ്രാവാക്യം
വായിച്ചല്ലോ ....നമ്മൾക്കും ഈ മുദ്രാവാക്യം പാലിക്കുകയും പോരാടുകയും ചെയ്താലോ ......
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ
|