എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/എന്റെ തണ്ണീർക്കുടം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ തണ്ണീർക്കുടം

ഒരു ദിവസം ഞാൻ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കാക്ക പാറിവന്ന് മുറ്റത്തെ പൈപ്പിൽ ഇരുന്നു .വെള്ളത്തിനു വേണ്ടി അത് പൈപ്പിനുള്ളിലേക്ക് ചുണ്ട് ഇടുകയും എടുക്കുകയും ചെയ്യുന്നു.എനിക്ക് പാവം തോന്നി.ഞാൻ വേഗം ചെന്ന്‌ ഒരു പാത്രത്തിൽ വെള്ളമെടുത്ത് മതിലിൽ വെച്ചുകൊടുത്തു .ആ കാക്ക പാറിവന്ന് ഒരുപാട് വെള്ളം കുടിച്ചു .പിന്നെ പൂച്ചയും,കോഴികളും എല്ലാം കുടിച്ചു.ഇതുകണ്ടപ്പോൾ ഞാനും ഉപ്പയും കൂടി ഒരു തണ്ണീർക്കുടം ഉണ്ടാക്കി മരത്തിൽ കെട്ടിവെച്ചു ഇപ്പോൾ ഒരുപാട് പക്ഷികൾ വന്ന് വെള്ളം കുടിക്കും.മുറ്റത്ത് ഒരു പാത്രത്തിൽ ഭക്ഷണവും വെക്കും..വൈകുന്നേരമാകുമ്പോഴേക്കും ഇതെല്ലാം പക്ഷികൾ വന്നു കഴിക്കും.ഇതുകാണുമ്പോൾ എനിക്ക് വലിയ ആശ്വാസമാണ്..ഞാൻ ചിന്തിച്ചു ഓരോ തുള്ളി വെള്ളവും എത്ര വിലപ്പെട്ടതാണെന്ന് . ഇതിനൊക്കെയും വേണ്ടുവോളം വെള്ളം നമുക്ക് തന്ന ദൈവത്തിന് നന്ദി ......

മുഹമ്മദ് ജാസി .എം.പി
1 B എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം