എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022/LEAVE YOUR IMPRINT
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'LEAVE YOUR IMPRINT' എന്ന പേരിലാണ് പരിസ്ഥിതിദിനം ഓൺലൈൻ ആയി ആചരിച്ചത് .
"REIMAGINE,RECREATE,RESTORE" എന്നതായിരുന്നു സന്ദേശ വാക്യം .ദിനത്തിന്റെ പ്രാധാന്യവും ആവശ്യകതയും ക്ലബ്ബിന്റെ ചുമതലയുള്ള അദ്ധ്യാപിക ബോധവൽകരിച്ചു . ശേഷം പ്രസംഗം ,സന്ദേശം പറയൽ ,പോസ്റ്റർ മേക്കിങ് ,ക്വിസ് എന്നീ പരിപാടികളും നടത്തി .
'MY TREE CHALLENGE' എന്ന പരിപാടി ഏറെ ശ്രദ്ധ നേടി .കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ട മരത്തിനൊപ്പമുള്ള ഫോട്ടോ അയക്കുന്നതായിരുന്നു ഈ പരിപാടി .വളരെ കുറച്ചു കുട്ടികൾക്ക് മാത്രമാണ് ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞത്. അടുത്ത വർഷം ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുട്ടികളും അധ്യാപകരും ഈ വർഷം ഓരോ മരങ്ങൾ നട്ടു. ജൂൺ ആറിന് രക്ഷിതാക്കൾക്ക് ഒരു ക്വിസ് മത്സരവും നടത്തി .ഷമീന ,ഷെറീനശിഹാബ് ,ഫാത്തിമ നഫ്‌ല എന്നിവർ ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനങ്ങൾ നേടുകയും അവര്ക് സമ്മാനം നൽകുകയും ചെയ്തു . പരിപാടികളിൽ വിജയിച്ചവർക് ഓൺലൈൻ സെര്ടിഫിക്കറ്റുകൾ നൽകി .