കായിക മേഖലയിൽ തിളക്കമാർന്ന നേട്ടങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തമാണ്. എൽ പി സ്കൂളിൻറെ പരിമിതികൾക്കകത്തു നിന്ന് കൊണ്ട് വിദ്യാർത്ഥികളുടെ കായിക മുന്നേറ്റത്തിന് പരിശ്രമിക്കാൻ സാധിക്കുന്നു. സ്വന്തമായി ഗ്രൗണ്ടില്ലെങ്കിലും സമീപത്തെ ഹയർ സെക്കണ്ടറി സ്കൂളിൻറെ ഗ്രൗണ്ടിൽ പരിശീലനം നൽകി കായിക മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കുന്നു. രണ്ടു വർഷമായി ഉപജില്ലാ കായിക മേളയിൽ രണ്ടാം സ്ഥാനത്തുണ്ട്. വ്യക്തിഗത ചാമ്പ്യൻഷിപ്പുകളും സ്വന്തമാണ്. അധ്യാപകനും മുൻ മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ദിപുജോൺ ആണ് കായിക പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്.

കായിക മേളയില് കിരീടം ചൂടിയ വിദ്യാര്ത്ഥികൾ