ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്.പള്ളപ്രം/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനം കവി ഇബ്രാഹിം പൊന്നാനി നിർവ്വഹിച്ചു. നല്ല വായനയാണ് നല്ല വ്യക്തിത്വം രൂപപ്പെടുത്തുന്നത്. നമ്മുടെ അനുഭവങ്ങളെ വ്യത്യസ്ത രീതിയിൽ കാണുമ്പോഴാണ് നല്ല സാഹിത്യരചനകൾ പിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വായനാവാരാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എം വി റെയ്സി ടീച്ചർ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി പുറത്തിറക്കിയ 'ഒരു ദിനം ഒരറിവ് ' ലഘു ഗ്രന്ഥം പി.ടി.എ പ്രസിഡന്റ് പി വി ഇബ്രാഹിമിന് നൽകി ഇബ്രാഹിം പൊന്നാനി പ്രകാശനം ചെയ്തു. പി കെ ഘോഷവതി ടീച്ചർ ഉപഹാരം നൽകി. യു സജ്ന ടീച്ചറാണ് വിദ്യാരംഗം കൺവീനർ. വിദ്യാരംഗം സെക്രട്ടറി _ അഫീഫ ആർ വി 4 എ, റിഷാന സി.കെ 4 ബി (ജോ. സെക്രട്ടറി). ബാലസഭാ ഭാരവാഹികൾ: അനസ് ടി.കെ 4 ബി (പ്രസിഡന്റ്), ഷഫാന. എ 4 എ (സെക്രട്ടറി) ഉദ്വിഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

പൊന്നാനി പള്ളപ്രം എ എം എൽ പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ ഉദ്ഘാടനം കവി ഇബ്രാഹിം പൊന്നാനി നിർവ്വഹിക്കുന്നു.