എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ ജൈവകൃഷി

Schoolwiki സംരംഭത്തിൽ നിന്ന്
ജൈവകൃഷി

കൊറോണ കാരണം നേരത്തെ സ്കൂൾ അടച്ചു. കൃഷി ചെയ്യാൻ എനിക്ക് നല്ല ഇഷ്ടമാണ്. ചാക്കിൽ മണ്ണു നിറച്ച് പച്ചക്കറി വിത്തുകൾ നട്ടു. പയർ, വെണ്ട, മത്തൻ തുടങ്ങിയവ മുളച്ചു വളർന്നു വരുന്നുണ്ട്. കോവയ്കയുടെ വള്ളി പടരാൻ പന്തലിട്ടു. ചാണകപ്പൊടിയാണ് വളമായിടുന്നത്. ചെടികളെ പരിചരിച്ചും വെള്ളം നനച്ചുകൊടുത്തും എല്ലാ ദിവസവും കുറേ നേരം ചിലവഴിക്കും. പുറത്തുപോയി കൂട്ടുകാരോടൊത്ത് കളിക്കാൻ കഴിയാത്തതിൻറെ വിഷമം അങ്ങിനെ മറക്കാൻ കഴിയും.


ആദിദേവ്
3 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം