എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ എൻറെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
എൻറെ വിദ്യാലയം

എൻറെ വിദ്യാലയം നൂറാം വർഷത്തോടടുക്കുകയാണ്. 1921 ലാണ് എൻറെ വിദ്യാലയം സ്ഥാപിതമായത്. എൻറെ വിദ്യാലയത്തെക്കുറിച്ച് പറയുമ്പോൾ പ്രീ പ്രൈമറി അടക്കം അഞ്ച് ക്ലാസുകളും ആറ് അധ്യാപകരുമാണ് ഉള്ളത്. സ്കൂളിനോട് ചേർന്ന് അംഗൻവാടിയും പ്രവർത്തിക്കുന്നു. റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്കൂളിനോട് ചേർന്ന് റെയിൽ പാതയുമുണ്ട്.സ്കൂളിലിരിക്കുമ്പോൾ ചൂളം വിളിച്ചു പോകുന്ന തീവണ്ടികൾ ഒരു നല്ല കാഴ്ചതന്നെയാണ്. റെയിൽപാതക്ക് അപ്പുറത്തുകൂടിയാണ് നിള എന്ന വിളിപ്പേരുള്ള ഭാരതപ്പുഴ ഒഴുകുന്നത്. വേനൽക്കാലത്ത് വറ്റി വരണ്ട് എല്ലും തോലുമായി ഒഴുകുന്ന പുഴ വർഷക്കാലത്ത് സംഹാര രൂപിയായി മാറാറുണ്ട്. കഴിഞ്ഞ വർഷക്കാലത്ത് പ്രളയജലത്തിൽ ഒരു പാട് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അക്കാലത്ത് കുറെ ദിവസം ഞങ്ങൾക്ക് സ്കൂൾ അവധിയായിരുന്നു. ഇന്ന് ഈ സ്കൂളിനോട് ഞാൻ വിടപറഞ്ഞിരിക്കുന്നു. കൊറോണയെന്ന മഹാമാരിമൂലം സ്കൂൾ പെട്ടെന്ന് അടക്കുകയാണ് ഉണ്ടായത്. വാർഷിക പരിക്ഷയോ വാർഷിക ആഘോഷങ്ങളോ ഒന്നും ഉണ്ടായില്ല. കൂട്ടുകാരോ‌ടും അധ്യാപകരോടും ഒന്നു യാത്രപറയാൻ പോലും കഴിഞ്ഞില്ല. എങ്കിലും ഒരുപാട് കൂട്ടുകാരെ സമ്മാനിച്ച ഇണക്കങ്ങളും പിണക്കങ്ങളും സമ്മാനിച്ച ഈ വിദ്യാലയത്തിൻറെ ഓർമ്മകൾ അക്ഷരം പഠിപ്പിച്ച നൻമയുടെ കഥകൾ ചൊല്ലിത്തന്ന അധ്യാപകരുടെ ഓർമ്മകൾ എന്നും എന്നിൽ ഉണ്ടായിരിക്കുകതന്നെ ചെയ്യും.


ഷംന
4 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം