എ.എം.എൽ.പി.എസ്.ഒലിപ്പുഴ/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം
പ്രമാണം:48307-preveshanolsavam.jpg

2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം അതിവിപുലമായി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ നൗഫൽ മാസ്റ്റർ പരിപാടികൾക്ക് നേതൃത്വം നൽകി. പിടിഎ പ്രസിഡണ്ട് സൈനുദ്ദീൻ വി കെ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ അഷ്റഫ് സർ സ്വാഗതവും, സോമൻ മാസ്റ്റർ നന്ദിയും പറഞ്ഞു. എസ് എം സി ചെയർമാൻ ഷമീർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് മധുരപലഹാര വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
പരിസ്ഥിതി ദിനാചരണം =

പ്രമാണം:48307-Environment.jpg
ജൂൺ 5 ന് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പഠിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർന്ന് കുട്ടികൾ കൊണ്ടു വന്ന തൈകളും, ചെടികളും സ്‌കൂൾ വളപ്പിൽ നടുകയും, ചുറ്റുപാടും പരിസരവും വൃത്തിയാക്കുകയും ചെയ്തു. പോസ്‌റ്റർ നിർമ്മാണം, ക്വിസ് മത്സരം, പ്രകൃതി നടത്തം എന്നിവ സംഘടിപ്പിച്ചു. ഷബീർ അലി മാസ്‌റ്റർ, സോമ സുന്ദരൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.