എ.എം.എസ്.ബി.എസ്.കിണാശ്ശേരി/എന്റെ ഗ്രാമം
എ. എം. എസ്. ബി. എസ് കിണാശ്ശേരി
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ കണ്ണാടി പഞ്ചായത്തിലെ തണ്ണീർപന്തൽ ഗ്രാമത്തിലുള്ള യു പി വിദ്യാലയമാണ് എ. എം എസ്.ബി.എസ് കിണാശ്ശേരി.
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ കൊടുമ്പ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു എയ്ഡഡ് യു പി വിദ്യാലയമാണ് എ. എം. എസ്. ബി. എസ് കിണാശ്ശേരി. ദേശീയപാതയിൽ നിന്നും ഏകദേശം രണ്ടു രണ്ടര കിലോമീറ്റർ ഉള്ളിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1903ൽ സ്ഥാപിതമായ ഈ വിദ്യാലയം കണ്ണാടി പഞ്ചായത്തിലെ കിണാശ്ശേരിയിലെ തണ്ണീർ പന്തൽ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.122 കൊല്ലത്തിലേക്ക് അടുക്കുമ്പോഴും പഴയ പ്രതിഭ കാത്ത്സൂക്ഷിക്കുന്നുണ്ട്. ഇന്ന് 500 ൽ പരം കുട്ടികൾ പഠിക്കുന്ന സ്കൂൾ കൂടിയാണ്.കലാപരിപാടികൾക്കും കായിക മത്സരങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് മുന്നേറുന്നു.
കിണാശ്ശേരി
തസ്രാക്കിലേക്ക്
പെരുവെമ്പിന് അടുത്താണ് തസ്രാക്ക് . പാലക്കാട് പെരുവെമ്പ് റൂട്ടിൽ തോട്ടുപാലം ബസ് സ്റ്റോപ്പിൽ ഇറങ്ങിയാൽ തസ്രാക്കിലേക്ക് എത്താവുന്നതാണ്. കുഴൽമന്ദത്തു നിന്ന് കൊടുവായൂർ വഴിയും എത്തിച്ചേരാം. അള്ള പിച്ച മൊല്ലാക്കയുടെ പള്ളിയും, രവിയുടെ ഞാറ്റുപ്പുരയും ഇപ്പോഴും തസ്രാക്കിൽ ഉണ്ട്.[ഓ. വി വിജയൻ ഈ ഗ്രാമത്തിന്റെ പാശ്ചാത്തലത്തിൽ ആണ് ഖസാക്കിന്റെ ഇതിഹാസം എഴുതിയത് എന്ന് കരുതപ്പെടുന്നു.ഗ്രാനൈറ്റ് കഷണങ്ങളിൽ കൊത്തിയെടുത്ത നോവലിലെ കഥാപാത്രങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു കമാനം, നെൽവിത്തുകളും കാർഷിക ഉപകരണങ്ങളും സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഒരു ഞാറ്റുപുര, ഡോക്യുമെന്ററികൾ, സിനിമകൾ, സ്മാരക പ്രഭാഷണങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ഒരു തിയേറ്റർ, ഒരു ഫോട്ടോ, ഒരു കാർട്ടൂൺ ഗാലറി, എഴുത്തുകാരൻ സൃഷ്ടിച്ച പെയിന്റിംഗുകൾ, ചുവർച്ചിത്രങ്ങൾ എന്നിവ സ്മാരകത്തിലെ ചില ആകർഷണങ്ങളാണ്.വിജയന്റെ സ്മരണികകളുടെ ഹാളിന് പുറത്ത് പ്രശസ്ത കലാകാരൻ നാരായണ ഭട്ടതിരിയുടെ സൃഷ്ടിയായ അദ്ദേഹത്തിന്റെ നോവലിന്റെ കാലിഗ്രാഫിയിലുള്ള ഒരു പ്രദർശനമുണ്ട്. കെട്ടിടത്തിന് പുറത്ത് പച്ചപ്പുകളോടെ മനോഹരമായി പരിപാലിക്കുന്ന ഒരു ചെറിയ പാതയുണ്ട്, അത് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന കുളത്തിലേക്ക് നയിക്കുന്നു.
ഒട്ടനവധി മലയാളം എഴുത്തുകാർ ദില്ലിയിൽ താമസമാക്കിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇവർ ദില്ലിയിലെ സത്രങ്ങളിലും ചായക്കടകളിലും മറ്റും ഒത്തുകൂടി സാഹിത്യം, രാഷ്ട്രീയം തുടങ്ങിയവ ചർച്ചചെയ്യാറുണ്ടായിരുന്നു. പാരീസിൽ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്ക് ഇടക്കുള്ള ഇടവേളയിൽ ഒട്ടനവധി അമേരിക്കൻ എഴുത്തുകാർ താമസിച്ച് സാഹിത്യസംവാദങ്ങളിലും സാഹിത്യരചനയിലും ഏർപ്പെട്ടതിനോട് ഇതിനു സാമ്യം കാണാം. (എസ്രാ പൗണ്ട്, ഏണസ്റ്റ് ഹെമ്മിംഗ്‌വേ തുടങ്ങിയവർ നഷ്ടപ്പെട്ട തലമുറ അഥവാ ലോസ്റ്റ് ജെനെറേഷൻ എന്ന് അറിയപ്പെട്ടു). അന്ന് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലെ കാർട്ടൂണിസ്റ്റ് ആയിരുന്നു വിജയൻ. വിജയന്റെ സഹോദരിയായ ഒ.വി. ശാന്തയുടെ പാലക്കാട്ടെ തസ്രാക്ക് എന്ന സ്ഥലത്തെ വീട്ടിൽ വിജയൻ അവധിക്കാലത്ത് താമസിച്ചിരുന്നു. അവിടത്തെ ഗ്രാമീണപശ്ചാത്തലങ്ങൾ ആണ് വിജയന്റെ കഥയ്ക്ക് അടിവേരുകൾ തീർത്തത്, എങ്കിലും കഥാപാത്രങ്ങൾക്ക് ജീവിച്ചിരുന്ന മനുഷ്യരുമായി സാമ്യമുണ്ടോ എന്ന് വ്യക്തമല്ല.
പൊതുസ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- കൃഷിഭവൻ ,കണ്ണാടി
- ഹോമിയോപ്പതി
- ഗ്രന്ഥശാല
- സ്കൂൾ
- വില്ലേജ് ഓഫീസ്
- റേഷൻ കട
- പാൽ സൊസൈറ്റി