എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
നമ്മളേവരും എപ്പോഴും ഉപയോഗിയ്ക്കുന്ന വാക്കാണ് വൃത്തി അഥവാ ശുചിത്വം.ഗ്രീക്ക് പദമായ ഹൈജീൻ

എന്നതിൻറെ മലയാളപദമാണ്ശുചിത്വം.ഗ്രീക്ക് ആരോഗ്യ ദേവതയുടെ പേരാണ് ഹൈജിയ.ഈ പേരിൽ നിന്നാണ് ഈപദം ഉരുതിരിഞ്ഞത്. നമ്മുടെ ഇന്നത്തെ സമൂഹത്തിൽ പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത് ശുചിത്വം വളരെ അനിവാര്യമാണ്.പുറത്തേയ്ക്കിറങ്ങുമ്പോൾ മാസ്ക്ക് ധരിയ്ക്കാനും,ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകാനും,സാനിറ്റെസർ ഉപയോഗിക്കാനും മലയാളി പഠിച്ചു കഴിഞ്ഞു.

                                                               ശുചിത്വ മെന്നാൽ വ്യക്തി ശുചിത്വം മാത്രമല്ല,പരിസരശുചിത്വവും അതിൽപെടും.

നമ്മുടെ വീടും,പരിസരവും വൃത്തിയാക്കുന്നതിലൂടെ പരിസരശുചിത്വം നടപ്പിലാക്കുന്നു.കേരളം പകർച്ചവ്യാധികളുടെ നാടായി മാറികഴിഞ്ഞു. ഇതേ പോലെ മറ്റൊരു ശുചിത്വ മാണ് വിവരശുചിത്വം.നമ്മൾ സമൂഹമാധ്യമങ്ങളിൽ കൊറോണയെപ്പറ്റി തെറ്റായപ്രചാരണങ്ങൾകാണാറുണ്ട്. ഇങ്ങനെയുള്ള വ്യാജപ്രചാരണങ്ങളിൽ വീഴാതെയും മറ്റുള്ളവരെ രക്ഷിയ്ക്കാനും നമുക്ക് കഴിയണം.ഇങ്ങനെ വ്യക്തിശുചിത്വവും,പരിസരശുചിത്വവും, വിവരശുചിത്വവും പാലിച്ചാൽ നമ്മുടെ നാടിനെരക്ഷിയ്ക്കാൻ സാധിയ്ക്കും

സ്നേഹ എസ്സ് കൃഷ്ണ
8 E എ എം എച്ച് എസ്സ് എസ്സ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം