എൽ .പി/ലിറ്റിൽ സയന്റിസ്റ്റ്
കുട്ടിശാസ്ത്രജ്ഞന്മാർ
എന്തുകൊണ്ട് ?എങ്ങനെ? തുടങ്ങിയ കുട്ടികളുടെ സംശയങ്ങൾക്കുള്ള പരിഹാരമായാണ് "കുട്ടിശാസ്ത്രജ്ഞൻ " പദ്ധതി സ്കൂളിൽ നടപ്പിലാക്കിയത്.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളിലെ എല്ലാ കുട്ടികൾക്കും ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപ്പെടുവാനും അത് സ്കൂളിലെ മുഴുവൻ കൂട്ടുകാരെയും പരിചയപ്പെടുത്തുവാനും ഇതിലൂടെ കുട്ടികൾക്ക് കഴിയുന്നു. എല്ലാ കുട്ടികളും ക്ലാസ്സിൽ ശാസ്ത്രപരീക്ഷണങ്ങളിൽ ഏർപ്പെടുകയും തുടർന്ന് ഗ്രൂപ്പായി എല്ലാ അംഗങ്ങളുടെയും പങ്കാളിത്തത്തോടെ ഓരോ ക്ലാസും അസംബ്ലിയിൽ മറ്റ് ക്ലാസുകളിലെ കൂട്ടുകാർക്ക് അവർ കണ്ടെത്തിയ കാര്യങ്ങൾ മാജിക്കായും പരീക്ഷണങ്ങളായും പരിചയപ്പെടുത്തുന്നു .ക്ലാസിലെ എല്ലാ കുട്ടികൾക്കും ശാസ്ത്രപരീക്ഷണങ്ങളിൽ ഏർപ്പെടാൻ അവസരം നൽകുകയും കൂടുതൽ പ്രോത്സാഹനം നല്കുന്നതിനായി കുട്ടിശാസ്ത്രജ്ഞന്മാരെ കുട്ടികൾ തിരഞ്ഞെടുക്കുകയും അസംബ്ലി അവതരണത്തിന് ശേഷം അവർക്ക് സമ്മാനം നൽകുകയും ചെയ്യുന്നു. കുട്ടികളിൽ ഏറെ കൗതുകവും ശാസ്ത്രാഭിരുചിയും വളർത്തുന്ന കുട്ടിശാസ്ത്രജ്ഞൻ എന്ന പദ്ധതിയിലൂടെ സ്കൂളിലെ എല്ലാ കുട്ടികളും ഓരോ കുട്ടിശാസ്ത്രഞ്ജന്മാരായി മാറുന്നു.


