എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ അവധിക്കാലം....!!

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം....!!

ഒത്തിരി പ്രതീക്ഷകളോടെയാണ് അവധിക്കാലത്തെ കാത്തിരുന്നത്. തിരുപ്പതിയിൽ പോകണം, ഒത്തിരി കളിക്കണം, സൈക്കിളിൽ കറങ്ങണം, കുളത്തിൽ പോയി കുളിക്കണം, അങ്ങേപ്പറമ്പിലെ മൂവാണ്ടൻ മാവിലെ മാങ്ങാ പറിച്ചു ഉപ്പും മുളകും കൂട്ടി കഴിക്കണം അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യണം.ഹും... അങ്ങനെ ഇരിക്കുമ്പോഴാണ് ആ ഇടിത്തീ ഭൂമിയിൽ വന്നുവീണത്. T V യിലും പത്രത്തിലും ഒക്കെ കൊറോണ എന്ന ഒരു വൈറസിനെക്കുറിച്ചാണ് ചർച്ച. ലോകമെങ്ങുമുള്ള ആളുകൾ എന്തിന് നമ്മുടെ നാട്ടുകാരും, വീട്ടുകാരും, പോലീസും, സർക്കാരുംവരെ ഈ വൈറസിനെ ഭയപ്പെടുന്നു. എല്ലാവരും ഈ വൈറസിനെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടയിൽ ഞങ്ങളുടെ നഷ്ടപ്പെട്ട അവധിക്കാലത്തെപ്പറ്റി ആരും പറയുന്നില്ല. കളിക്കാനോ അച്ഛന്റെയും അമ്മയുടെയും ഒക്കെ കൂടെ പുറത്തുപോകാൻപോലും പറ്റണില്ല. പാടത്തും പറമ്പിലും ക്രിക്കറ്റ് കളിക്കാനും ഓടികളിക്കാനും, മാവിന്റെചുവട്ടിലിരുന്ന് കഞ്ഞിയും കൂട്ടാനും ഉണ്ടാക്കി കളിക്കാനും അമ്മ ഉണ്ണാൻ വിളിക്കുമ്പോൾ ചെന്നിരുന്ന് ഇത്തിരിയെന്തെങ്കിലും കഴിച്ചെന്നുവരുത്തിയിട്ടു വീണ്ടും കളിക്കാൻ പോകുന്നതും എന്തു രസമായിരുന്നു. വൈറസ് വ്യാപിച്ചതോടെ ഒന്നിനും പറ്റാതായി. ഒറ്റക്കിരുന്ന് വിഷ മിക്കുന്ന തുകണ്ടപ്പോൾ അമ്മ പറഞ്ഞു ഇതാ ഇതിൽ നിറയെ കാർട്ടൂണും കഥകളും ഉണ്ട്. അമ്മ ലാപ്ടോപ് ഓൺ ചെയ്ത് എന്റെ കൈയിൽ തന്നു. മുമ്പ് ലാപ്ടോപിന്റെ അടുത്തുപോലും ഇരിക്കാൻ അമ്മയും സമ്മതിക്കിലായിരുന്നു. ഈ അമ്മക്കിതെന്തുപറ്റി?.എന്നാലും ഉള്ളിൽ ഒരു വിഷമം. സാരമില്ല, നമ്മുടെ നാടിനുവേണ്ടിയല്ലേ. ഈ അവധികാലം നമുക്ക് വീട്ടിലിരിക്കാം. ഫോണും ലാപ്ടോപ്പും ഒന്നും വേണ്ട. നമുക്ക് കുറച്ചു കഥയെഴുതാം, അച്ഛനെയും അമ്മയെയും ജോലികളിൽ കഴിയുന്നതുപോലെ സഹായിക്കാം, പച്ചക്കറിതോട്ടം ഉണ്ടാക്കാം, കവിതകൾ എഴുതാം, കുറച്ചു പാചകം ചെയ്തും പഠിക്കാം. അങ്ങനെ നമുക്കീ കൊറോണകാലത്തെ അതിജീവിക്കാം. ഇനിയും അവധിക്കാലം ഉണ്ടാകും. എന്നെന്നേക്കുമായി കൊറോണ എന്ന വൈറസ് ഈ ലോകത്തുനിന്നും പോകും എന്ന വിശ്വാസത്തോടെ നല്ലൊരുനാളേയ്ക്കായി ഞാനും പ്രാർത്ഥിക്കുന്നു...

ലക്ഷ്മിപ്രിയ
3 C ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ