എൽ പി എസ് തളീക്കര/ചരിത്രം
ചരിത്രം
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ കാവുകളും ക്ഷേത്രങ്ങളും തോടുകളും പുഴയും പുളകം ചാർത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. ഒരു നാടിൻറെ അക്ഷരവെളിച്ചം നാടിൻറെ ചരിത്രത്തിലെ തന്നെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്തളീക്കര എന്ന പ്രദേശത്തിൻറെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ഏറെ സ്വാധീനം ചെലുത്തിയ എൽപി സ്കൂളിൻറെയും അതിൻറെ സ്ഥാപക കാലഘട്ടത്തിലെ പ്രദേശത്തിൻറെ ജീവിതരീതിയും കച്ചവടം ചികിത്സ തുടങ്ങിയവയും വളരെ ലളിതമായി പ്രതിപാദിക്കാൻ ഉള്ള ഒരു എളിയ ശ്രമം മാത്രമാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത് സ്വാതന്ത്ര്യത്തിനു മുമ്പ് തളിക്കര എള്ളിൽ എന്ന സ്ഥലത്ത് രണ്ടു മൂന്നു വർഷക്കാലം എഴുത്തുപള്ളിക്കൂടം ഉണ്ടായിരുന്നു സ്ഥലത്തെ വിദ്യാഭ്യാസ പ്രേമിയായ ദേവർകോവിൽ എൽപി സ്കൂൾ സ്ഥാപകൻ പുതിയ പറമ്പത്ത് അച്ചുതൻ നായർ അദ്ദേഹത്തിൻറെ ബന്ധുവിനു വേണ്ടി തുടങ്ങിയതാണ് പ്രസ്തുത സ്ഥാപനം എന്നാണറിവ്. അന്ന് ഒരു മുസ്ലിയാരും അച്യുതൻ നായരുടെ മരുമകൻ ശ്രീ നാരായണൻ നായരും ശ്രീമതി ലക്ഷ്മികുട്ടി ടീച്ചറും ആയിരുന്നു ഗുരുനാഥൻ മാരായി ഉണ്ടായിരുന്നത് എന്നാണറിവ്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രസ്തുത സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെയായി അക്കാലത്ത് തളിക്കരയിൽ പത്താം തരം വരെ പഠിച്ച ശ്രീ മൂരികണ്ടി ഗോവിന്ദൻ നമ്പ്യാരും മറ്റുചിലരും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് ശ്രീ നമ്പ്യാർ തുടർ പ്രവർത്തനം നടത്തി അദ്ദേഹത്തിൻറെ മാനേജ്മെൻറ് 1948 തളിക്കര സ്കൂളിന് അംഗീകാരം നേടിയെടുക്കുകയും ഉണ്ടായി തുടക്കത്തിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ ജാനകി അമ്മായി, ലക്ഷ്മിക്കുട്ടിയമ്മ, അപ്പുക്കുട്ടി മാരാർ തുടങ്ങിയ ആദരണീയരായ ഗുരുനാഥൻമാരാണ് അക്ഷരം പകർന്നുകൊടുക്കാൻ ഉണ്ടായിരുന്നത് കുറ്റ്യാടി യു പി സ്കൂൾ അധ്യാപകനായിരുന്ന ശ്രീ ഗോവിന്ദൻ നമ്പ്യാർ തളീക്കര സ്കൂളിലേക്ക് വരികയും ശ്രീമതി ജാനകി അമ്മ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ സ്കൂളിൽ നിന്ന് വിട്ടുപോവുകയും ചെയ്തു ആ കാലഘട്ടത്തിൽ ഏതൊരു ഗ്രാമീണ പ്രദേശത്തെ പോലെ തളീക്കരയിലും എഴുത്തു പഠിക്കുക എന്നത് അത്ര വലിയ കാര്യമായി കണ്ടിരുന്നില്ല. അൽപ്പം എഴുതാനും കുറച്ചു കണക്കു കൂട്ടാനുള്ള അറിവു കിട്ടിയാൽ ധാരാളമായി എന്ന വിശ്വാസക്കാരായിരുന്നു ഭൂരിഭാഗം ആളുകളും. അധ്യാപകരുടെ പ്രധാന ജോലി കാലത്തുമുതൽ വീടു കയറി ഇറങ്ങി കുട്ടികളെ കൊണ്ടുവന്ന് ഒരു 11 മണിയോടുകൂടി പഠനം തുടങ്ങുക എന്നതായിരുന്നു.