എൽ പി എസ് ആറാട്ടുകുളങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പ്രകൃതി നമ്മുടെ അമ്മയാണ് .എന്നാൽ ഇന്ന് മനുഷ്യരായ നാം നമ്മുടെ അമ്മയെ പലതരത്തിൽ വേദനിപ്പിക്കുന്നു.വികസനത്തിന്റെ പേരിൽ നമ്മുടെ പല പ്രവർത്തികളും പരിസ്ഥിതിയെ ദോഷകരമായിബാധിക്കാറുണ്ട് .അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത് .<
പരിസ്ഥിതിക്ക് ദോഷകരമായി മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകുന്നു. നഗരങ്ങളെല്ലാംമലീനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത്കൂടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരികയും ചെയ്യുന്നു. മനുഷ്യവർഗത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു. ജലമലിനീകരണം ,ഖരമാലിന്യത്തിന്റെ നിർമ്മാർജ്ജന പ്രശ്നങ്ങൾ , മണ്ണിടിച്ചിൽ മണ്ണൊലിപ്പ് ,വരൾച്ച, പുഴമണ്ണ് ഖനനം ,ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു നമ്മുടെ പരിസ്ഥിതിയെ ഈ വിപത്തുകളിൽ നിന്നു രക്ഷിച്ചില്ലെങ്കിൽ അത് തുടർന്നും കൂടുതൽ വഷളാവുകയും ഭാവിതലമുറയ്ക്ക് അതിന്റെ ഫലങ്ങൾ അനുഭവിക്കേണ്ടി വരുകയും ചെയ്യുന്നു.

നിവേദിത ലക്ഷ്മി
3A ആറാട്ടുകുളങ്ങര എൽ പി എസ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം