എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം/ഒന്നിക്കാം പ്രതിരോധിക്കാം
ഒന്നിക്കാം പ്രതിരോധിക്കാം
ലോകത്തെ മുഴുവൻ പിടിച് കുലുക്കി കൊണ്ടിരിക്കുന്ന മഹാമാരിയായിതുടരുകയാണ് കോവിഡ് 19.2019ഇൽ ആണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ. തുടർന്ന് ജപ്പാൻ, തൈലാൻഡ്, ഹോങ്കോങ്, മാക്കാവു, ദക്ഷിണകൊറിയ, അമേരിക്ക, അങ്ങനെ നമ്മുടെ ഇന്ത്യരാജ്യത്തും എന്തിന് നമ്മുടെ കൊച്ചു കേരളത്തിൽ വരെ കോവിഡ് ഭീദിപരാതികൊണ്ടിരിക്കയുകയാണ്. ഇന്ന് ലോകം മുഴുവൻ ഈ മഹമരിയുടെ പിടിയിലാണ്. മരണനിരക്ക് ലക്ഷം കവിഞ്ഞിരിക്കയുന്നു. ജാതി-മത -വംശ രാഷ്ട്രിയ ഭേദമില്ലാതെ കൈകോര്ത് നിൽക്കേണ്ട കാലമാണിത്. ലോകമാകെ വ്യാപിച്ച മഹാമാരിയെ പിടിച്ചുകെട്ടാനുള്ളശ്രമത്തിലാണ് ലോകാരോഗ്യസങ്കടനയുംലോകരാഷ്ട്രങ്ങളും. കോ വിടിനെപ്രീതിരോധിക്കാൻ ഇതുവരെ ഒരുതരത്തിലുള്ള വാക്‌സിനേഷനും കണ്ടെത്തിയിട്ടില്ലെന്നുള്ളതാണ് ശാസ്ത്രലോകംനേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ സമയത്ത് നാം ചെയ്യേണ്ടത് കോറോണവൈറസിനെപ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകൾ സ്വികരിക്കുക മാത്രമാണ്. വികസിത മുതലാളിത്ത രാജ്യങ്ങൾ വൈറസിനോട് അടിയറ പറയുമ്പോൾ, ഇന്ത്യയിലെ ഏറ്റവും വലിയ പട്ടണങ്ങളായ മുംബൈയും, ഡൽഹിയും കോവിടിനുമുന്നിൽ പകച്ചുനിൽക്കുമ്പോൾ, ജീവന്റെപച്ചത്തുരുത്തായി, മാറുകയാണ് നമ്മുടെ കൊച്ചുകേരളം. കോവിദബാധിതനായ ബ്രിട്ടീഷുകാരനെ നിർബന്ധപൂർവം വിമാനത്തിൽ നിന്ന് തിരികെയിറക്കി ചികിത്സ നൽകി ഭേതമാക്കിയ "കേരളം". രാജ്യതലസ്ഥാനത്ത് നഴ്‌സുമാർപോലും ഒരു സുരക്ഷയും ഇല്ലാതെ ജോലിക്ക് നിയോഗിക്കപ്പെടുമ്പോൾ, കണ്ണിലെകൃഷ്ണമണിപോലെ ആരോഗ്യപ്രവർത്തകരേ കാത്തുകൊള്ളുന്ന കേരളം. കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും പ്രധാനമായി ശ്രദ്ധി ക്കേണ്ടത് സാമൂഹ്യ അകലം പാലിക്കുക എന്നതാണ്. രോഗവ്യാപനം തടയാൻ വേണ്ടിയാണ് ബ്രേക്ക് ദി ചെയിൻ, ലോക്കഡോൺ എന്നിവയൊക്കെ സങ്കടിപ്പിക്കയുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള വാക്‌സിനേഷൻ കണ്ടെത്താത്ത സാഹചര്യത്തിൽ നമ്മളെല്ലാവരും ലോകാരോഗ്യസങ്കടനയുടെയും, സർക്കാരിന്റെയും നിർദേശങ്ങൾ പാലിച്ചു മുന്നോട്ടുപോകുകയാണുവേണ്ടത്. സ്വന്തം വീട്ടിൽ കുടുംബവുമായി സുരക്ഷിതരായിരിക്കയുന്നതിലൂടെ ലോകത്തിന് മഹത്തരമായ സേവനമാണ് നാം ചെയ്യുന്നത് മനസ്സിലാക്കണം.നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കണം. കൈകൾ ഇടക്കിടക്ക് 20 സെക്കന്റ് എങ്കിലും കഴുകാൻ ശ്രെദ്ധിക്കണം. വെള്ളം ആവശ്യത്തിന് കുടിക്കണം. വിവാഹം, ആഘോഷങ്ങൾ, പരിപാടികൾ, മറ്റുചടങ്ങുകൾ എന്നിവയിലൊന്നും പങ്കെടുക്കാതിരിക്കുക. അത്യാവശ്യത്തിനു പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് ധരിക്കുക.ഈ സമയത്ത് മനുഷ്യന്റെ ജീവനാണ് വലുതെന്നു മനസ്സിലാക്കി പ്രവർത്തി ക്കുക. വികസിത രാജ്യങ്ങൾ വൈറസിനോട് അടിയറ പറയുമ്പോൾ മനുഷ്യ ജീവനാണ് പ്രധാനമെന്ന് പ്രഖ്യാപിച്ചു ചൈനയും ഒരുകാലത്ത് തങ്ങൾക്ക് ഉപരോധത്തിന്റെ വിലങ്ങുകൾ തീർത്ത രാജ്യങ്ങളിലേക്ക് ഡോക്ടർമാരെ ആയച്ച ക്യുബ്ബയും മാനവികതയുടെ പതാക ലോകത്തിനുമീതെ പാറിക്കുന്നു. ശാസ്ത്രത്തിലാണ് അഭയമെന്നു തീവ്രമതവിശ്വാസികൾ പോലും അല്പകാലത്തേക്ക് എങ്കിലും സമ്മതിക്കുന്നു. ആഘോഷങ്ങളുടെ കാലം ഇനിയുമിനിയും നമ്മുടെ മുന്നിലുണ്ട്. പ്രകൃതിയല്ല, കൃത്രിമമമായി പടുത്തുയർത്തുന്ന പകിട്ടുകളാണ് യാഥാർഥ്യം എന്ന അഹങ്കാരബോധത്തെ കുടങ്ങേറിയേണ്ട കാലം കൂടിയാണിത്. രമ്യഹർമ്യങ്ങളും ആഡംബരവും പണവും എപ്പോഴും പ്രയോജനപ്പെടണമെന്നില്ലെന്ന വലിയ തത്വത്തിലാണ് ലോകം എത്തിനിൽക്കുന്നത്. ആവശ്യം വന്നപ്പോൾ പഠിച്ച വിദ്യകൾ എല്ലാം മറന്നുപോയ വില്ലാളിവീരന്റെ അവസ്ഥ.പ്രകൃതിയെ ഇഷ്ട്ട സഖിയാക്കിയും അടിസ്ഥാനജീവിതാവശ്യങ്ങളും പൊതുജനാരോഗ്യപാലനവും പൊതുവായ സംവിധാനത്തിലൂടെ ഉറപ്പുവരുത്തിയും മാത്രമേ ലോകത്തിന് ഇനി മുന്നോട്ടുപോകാനാവു എന്നാ വലിയ പാഠവും ഇക്കാലം നൽകുന്നുണ്ട്. നക്ഷത്രങ്ങൾ നോക്കിയല്ല, മുന്നിലെ ചെമ്മൺ പാതയിൽ ദൃഷ്ടിയൂന്നിക്കൊണ്ട്തന്നെയാവണം സഞ്ചാരം. അതുകൊണ്ടാണ് മഹാകവി ഇങ്ങനെ ആശംസിച്ചത് "ഏതു ദൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൽ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും" നമ്മുക്ക് എല്ലാവർക്കും രോഗമുക്തമായ നല്ലൊരു ലോകത്തിനായി പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |