എൽ പി എസ്സ് മൂക്കന്നൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു ലോവർ പ്രൈമറി സ്കൂളിന് ആവശ്യമായ സാഹചര്യങ്ങൾ ഉണ്ട് .കേടുപാടില്ലാത്ത സ്കൂൾ കെട്ടിടം ,കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബോർഡുകൾ, ,കസേരകൾ ബഞ്ചുകൾ ,അദ്ധ്യാപകർക്ക് ഉപയോഗത്തിനുള്ള മേശകൾ ,കസേരകൾ ,ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുന്ന ലൈബ്രറി അലമാര ,സ്കൂൾ റെക്കോർഡുകൾ ക്രമീകരിച്ചു വെച്ചിരിക്കുന്ന അലമാരകൾ ,ബുക്ക് ഷെൽഫുകൾ ഇവ ഉണ്ട് .ഉച്ച ഭക്ഷണം ക്രമീകരിക്കുന്നതിന് അടുക്കള ,സാധനങ്ങൾ സൂക്ഷിക്കുന്നതിന് അരിപ്പെട്ടി  മുതലായവ ഉണ്ട് .ആവശ്യത്തിന് ഉള്ള ടോയിലറ്റ് ,മൂത്രപ്പുര ഇവ  വൃത്തിയായി സൂക്ഷിച്ചിട്ട് ഉണ്ട് . ആവശ്യമായ വെള്ളം എപ്പോഴും ലഭ്യമാക്കുന്നതിനു വാട്ടർ കണക്ഷൻ ഉണ്ട് .വൈദുതി കണക്ഷൻ ,ഫാനുകൾ,ലയിറ്റുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നു .2020വർഷത്തിൽ kite ൽ നിന്നും ഒരു പ്രൊജെക്ടറും ലഭിക്കുകയുണ്ടായി .