എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സിനിമ പ്രദർശനം വിദ്യാർത്ഥിനികളുടെ മനസിനുല്ലാസവും ആത്മീയ വളർച്ച നൽകുന്നതുമായ സിനിമ പ്രദർശനങ്ങൾ സ്കൂളിൽ 10/07/2018 നും 11/07/2018 നും സംഘടിപ്പിച്ചു. ക്രിസ്തീയ അനുഭവങ്ങൾ വെളിവാക്കുന്ന "അവൻ വീണ്ടും വരുന്നു" എന്ന സിനിമ കുട്ടികളിൽ ആത്മീയസന്തോഷത്തിനും ദൈവീകജ്ഞാനത്തിനും അവസരമൊരുക്കി. നവജ്യോതി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വുമൺ - കലാലയത്തിലെ അധ്യാപകവിദ്യാർഥിനികളുമായി ഒത്തുചേർന്നാണ് സിനിമ കാണാൻ അവസരം ലഭിച്ചത് .വിദ്യാർത്ഥിനികൾ തമ്മിലുള്ള ആത്മബന്ധത്തിനും ആരോഗ്യകരമായ സൗഹൃദത്തിനും ഇത് വഴിയൊരുക്കി. വിദ്യാർത്ഥിനികളിൽ നിന്നും ശേഖരിച്ച സംഭാവനകൾ സംഘടകർക്കു കൈമാറി .മലയാള സിനിമാലോകം സംഭാവന ചെയ്ത "സ്കൂൾ ഡയറി" എന്ന സിനിമ അദ്ധ്യാപക വിദ്യാർത്ഥിനികളുമായി ഒത്തുചേർന്ന് കാണുകയുണ്ടായി മാനസിക സന്തോഷത്തിനു പുറമെ ഇന്നത്തെ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതായ നന്മതിന്മകളുടെ തിരിച്ചറിവ് വളർത്തേണ്ട ആവശ്യകത ഊന്നിപ്പറയുന്നതായിരുന്നു സിനിമ.