എൽ എഫ് എൽ പി എസ് അയ്യമ്പാറ/എന്റെ ഗ്രാമം
അയ്യമ്പാറ
കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയിൽനിന്ന് 12 കിലോ മീറ്റർ അകലെയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് അയ്യമ്പാറ. നാൽപത് ഏക്കറോളം വിശാലതയിൽ പരന്നുകിടക്കുന്ന പാറയാണ് ഇവിടത്തെ പ്രധാന പ്രത്യേകത. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറക്കെട്ടിൽ നിന്നും മൂന്നു ദിക്കുകളിലേക്കും അഗാധമായ ഗർത്തമാണുള്ളത്. താഴ്‌വാരങ്ങളിൽ ഗ്രാമങ്ങളും ചെറു വീടുകളുമൊക്കെ അവ്യക്തമായി ഇടക്കിടെ കാണാം. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യങ്ങളിൽ അയ്യമ്പാറയിലെ കാഴ്ചകളൊക്കെ കണ്ണിന് കുളിരേകുന്നവയാണ്. കണ്ണെത്താ ദൂരത്തോളം പച്ചവിരിച്ചു കിടക്കുന്ന മലമടക്കുകൾക്കിടയിൽ തെളിയുന്ന ഈരാറ്റുപേട്ടയുടെ വിദൂര കാഴ്ചയും പ്രസിദ്ധമായ ഇല്ലിക്കൽകല്ലും ഇവിടെ നിന്നാൽ ദൃശ്യമാണ്. ചൂട് കുറവുള്ളതിനാൽ വൈകുന്നേരങ്ങളിലാണ് സഞ്ചാരികളേറെയും ഇവിടെയെത്തുന്നത്.
ഈരാറ്റുപേട്ട ബസ്സ്റ്റാൻഡിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ അകലം .ഈ രാറ്റുപേട്ടയിൽ നിന്നും തലനാടിനുള്ള ബസിൽ അയ്യമ്പാറകവലയിൽ ബസ് ഇറങ്ങി അവിടെനിന്നും ഒരു കിലോമീറ്റർ ഇടത്തേക്കുള്ള വഴിയെയാത്രചെയ്താൽ സ്കൂളിലെത്താം .തീക്കോയി പള്ളിക്കവലയിൽ നിന്നും ഇടത്തേക്കുള്ള വഴിയേ അഞ്ചു കിലോമീറ്റർസഞ്ചരിച്ചലും സ്കൂളിൽ എത്താം .