എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/ഒരു സുഹൃത്ത് ഭാഷണം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു സുഹൃത്ത് ഭാഷണം


ഗൗരി :ഗായത്രി, എന്താണ് നിനക്ക് വിഷമം?
ഗായത്രി : കൊറോണ വൈറസ് വന്നതിനു ശേഷം നമുക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. അത് കൊണ്ട് സ്കൂളിൽ പോകാനും കൂട്ടുകാരെ കാണാനും കഴിയുന്നില്ല
ഗൗരി : വിഷമിക്കേണ്ട നമുക്ക് താങ്ങാൻ കഴിയുന്ന വിഷമങ്ങളാണുള്ളത്.പക്ഷെ, എന്റെ കൂട്ടുകാരിയുടെ അച്ഛൻ ഗൾഫിലായിരുന്നു അവിടെനിന്ന് വന്നതിനുശേഷം അവളുടെ അച്ഛൻ കൊറോണ വൈറസ് ലക്ഷണങ്ങൾ കാണിച്ചു. ആശുപത്രിയിൽ പോയപ്പോൾ അവർ കൊറോണ ടെസ്റ്റ് ചെയ്ത് രോഗം സ്ഥിരീകരിച്ചു...അപ്പോൾ അവളുടെ വിഷമം നീ ഒന്ന് ആലോചിച്ചു നോക്കൂ….ഇപ്പോൾ നമ്മൾ നമ്മുടെ ചെറിയ ചെറിയ ആവശ്യങ്ങൾക്ക് പുറത്തിറങ്ങി നടക്കാതെ വീട്ടിലിരുന്ന് പുസ്തകങ്ങൾ വായിക്കുകയും പഠിക്കുകയും അമ്മയെ സഹായിക്കുകയുമാണ് ചെയ്യേണ്ടത്.
ഗായത്രി : നമ്മൾ വീട്ടിനകത്ത് ഇരുന്നാൽ രോഗം തടയാൻ കഴിയുമോ?
ഗൗരി : തീർച്ചയായും കഴിയും... ഇതുപോലെ എല്ലാ വീട്ടുകാരും ചിന്തിച്ചാൽ കൊറോണ എന്ന മഹാമാരി തീർച്ചയായും നമ്മുടെ ലോകത്ത് നിന്നും തുടച്ചു മാറ്റാൻ കഴിയും.അതിനു ശേഷം പഴയതുപോലെ നമുക്ക് സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാം.

അക്സ
3 B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ