എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/അക്ഷരവൃക്ഷം/മുത്തശ്ശിയെ മനസ്സിലാക്കിയ നന്ദു

Schoolwiki സംരംഭത്തിൽ നിന്ന്
മുത്തശ്ശിയെ മനസ്സിലാക്കിയ നന്ദു

ഒരു കൊച്ചു ഗ്രാമത്തിൽ ഒരു മുത്തശ്ശി താമസിച്ചിരുന്നു.അവർ തന്നെ കൊണ്ട് കഴിയുംപോലെ പാവപ്പെട്ടവരെ സഹായിക്കുമായിരുന്നു. മുത്തശ്ശിക്ക് ഒരു മകനുണ്ട് . മകനും ഭാര്യക്കും അമ്മയെ ഇഷ്ടമില്ലായിരുന്നു .എന്നാൽ അവരുടെ മകനായ നന്ദുവിന്‌ മുത്തശ്ശിയെ വളരെ ഇഷ്ടമായിരുന്നു. അവന് നാട്ടിന്പുറത്തു താമസിക്കാനാണ് ഏറെ ഇഷ്ടം എന്നാൽ അവന്റ അച്ഛനും അമ്മക്കും അത് ഒട്ടും ഇഷ്ടമല്ലായിരുന്നു. അവർക്ക് പട്ടണത്തിൽ താമസിക്കാൻ ആയിരുന്നു താല്പര്യം. അവധിക്ക് എല്ലാം നന്ദു മുത്തശ്ശിയുടെ വീട്ടിലേക്ക് പോകും .മുത്തശ്ശി ചെയ്യുന്ന സഹായങ്ങളും മറ്റു നല്ലകാര്യങ്ങളും കേൾക്കുമ്പോ നന്ദുവിന്‌ വളരെ സന്തോഷമായിരുന്നു. മുത്തശ്ശിയുടെ വീടിന്റ പരിസരവും ഗ്രാമവുമെല്ലാം എന്ത് വൃത്തിയാണെന്നോ. വീടിനു ചുറ്റും ധാരാളം ഫലവൃക്ഷങ്ങളും പൂചെടികളും എല്ലാംകൊണ്ടും ഒരു മനോഹരമായ പൂന്തോട്ടത്തിൽ നിൽക്കുന്ന പോലെ തന്നെ തോന്നും.

ഇതെല്ലാം കാണുമ്പോഴും നന്ദുവിന്റ വീടും പരിസരവും ഓർമ വന്നു.നാലോ അഞ്ചോ മരങ്ങൾ മാത്രം വീടും ചുറ്റുപാടും ആണെങ്കിലോ നിറയെ ചവറുകളും പ്ലാസ്റ്റിക്കുകളും നിറഞ്ഞു കിടക്കുന്നു.ഒരിക്കൽ ഞാൻ വീട്ടിൽ ഇരുന്ന് മുത്തശ്ശിയെപ്പറ്റി ആലോചിക്കുക ആയിരുന്നു. പെട്ടന്നാണ് വീട്ടിൽ ടാങ്ക് നിറഞ്ഞു കളയുന്നത് കണ്ടത്. അമ്മയോട് പറഞ്ഞപ്പോ തിരിച്ചു കിട്ടിയ മറുപടി വെള്ളം ധാരാളം ഉണ്ടല്ലോ കളയട്ടെ എന്നായിരുന്നു. പക്ഷേ നന്ദുവിന്‌ അത് തീരെ ഇഷ്ടപ്പെട്ടില്ല. എന്നാൽ അധികം താമസിക്കാതെ വേനൽക്കാലം എത്തി .കിണറിൽ വെള്ളംവറ്റി എല്ലാരും പട്ടണത്തിൽ നിന്ന് സ്വന്തം നാടുകളിലേക്ക് പോകാൻ തുടങ്ങി. പലർക്കും പലരോഗങ്ങളും പിടിച്ചു. അങ്ങനെ നന്ദുവിന്റ അച്ഛനും അമ്മക്കും ഗ്രാമത്തിലേക്ക് പോകേണ്ടി വന്നു. അത് മുത്തശ്ശിക്കും നന്ദുവിനും വളരെ സന്തോഷമായി. എന്നാലും അവന്റ മാതാപിതാക്കൾക്കു താല്പര്യമില്ലായിരുന്നു. ഇവിടെ നിന്നാൽ അല്ലെ പറ്റു. പതുക്കെ പതുക്കെ അവരും ഗ്രാമവും വീടും അമ്മയെയും എല്ലാം ഇഷ്ടപ്പെട്ടു തുടങ്ങി . പിന്നെ അവർക്ക് പട്ടണത്തിൽ പോകണ്ട എന്നായി.അവർ പിന്നെ മുത്തശ്ശിയുടെ കൂടെ നാട്ടിൽ തന്നെ ജീവിക്കാൻ തീരുമാനിച്ചു.

ഗുണപാഠം : നമുക്ക് എന്ത് പ്രതിസന്ധി ഉണ്ടായാലും നമ്മുടെ വീടും നാടും തന്നെയാണ് നമുക്ക് സുരക്ഷിതം.

അഭിഷിക്‌ത്.എ
4B എൽ.എം.എസ്‌.എൽ.പി.എസ്.അഞ്ചുമരംകാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കഥ