മുറ്റത്തൊരു മാവ്
മാവിന്റെകൊമ്പിലൊരൂഞ്ഞാല്
ഊഞ്ഞാലിലാലോലമാലോലമാടാൻ
കാക്കത്തൊള്ളായിരം കുട്ട്യോള്
കുഹു കുഹു കൂവണ കുയില്
കഖ ഗഖ ചൊല്ലണതാര്
അമ്മ മറക്കാത്ത തന്നെ മറക്കാത്ത്
കാക്കത്തൊള്ളായിരം കുട്ട്യോള്
മിന്നി മിന്നിയ താരം മാനത്ത്
കണ്ണു തുറന്ന് പൂവ് താഴത്ത്
മണമുള്ള ഗുണമുള്ള
മണ്ണു മറക്കാത്ത
കാക്കത്തൊള്ളായിരം കുട്ട്യോള്