ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/പപ്പൂസ്സിന്റെ ചുറ്റുപാട്

Schoolwiki സംരംഭത്തിൽ നിന്ന്
പപ്പൂസ്സിന്റെ ചുറ്റുപാട്


പപ്പൂസ് അതിരാവിലെ ഉറക്കം എഴുന്നേറ്റു. "എനിക്ക് ചായ താ അമ്മേ". "അയ്യേ,പല്ല് തേയ്ക്കാതെയാണോ ചായ കുടിക്കുന്നത്”. അമ്മ പപ്പൂസ്സിനെ എടുത്തു മടിയിലിരുത്തി സ്നേഹത്തോടെ തലോടി. "എന്താ അമ്മേ പല്ലുതേയ്ക്കാതെ ചായ കുടിച്ചാല്”. "വായ്ക്കകത്തുള്ള കീടാണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കും”. പപ്പൂസ് ഒാടിപ്പോയി പല്ലു തേച്ചു വന്നു ചായ കുടിച്ചൂ. ചായ കുടി കഴിഞ്ഞ് പപ്പൂസ് പുറത്തേയ്ക്കിറങ്ങി. പറമ്പിൽ അപ്പൂപ്പൻ തെങ്ങിന് തടം എടുക്കുന്നു. പപ്പൂസ് അപ്പൂപ്പന്റെ അടുത്തെത്തി. "അപ്പൂപ്പാ എന്തിനാ ഇങ്ങനെ ചെയ്യുന്നത്?”. "എന്റെ പപ്പുക്കുട്ടാ,നല്ലതു്പോലെ തെങ്ങ് കായ്ക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത്”. പപ്പൂസ്സും അപ്പൂന്റെ ഒപ്പം കൂടി. "അയ്യോ, അപ്പൂപ്പാ എന്നെ കൊതുക് കടിക്കുന്നു”. "മക്കളേ ഇവിടെ നിന്നാൽ കൊതുകിന്റെ കടി ഇനിയും കൊള്ളണം പപ്പൂസ് വീട്ടിലേക്ക് പൊയ്ക്കോളൂ”. അപ്പൂപ്പന്റെ സഹായത്തിനു വന്ന അമ്മൂമ്മ പറഞ്ഞു. "ഈ കൊതുകുകളെ കൊല്ലാൻ ഒരു വഴിയും ഇല്ലേ അപ്പൂപ്പാ?”. "ഉണ്ടല്ലോ മക്കളേ, നമ്മുടെ പരിസരം വൃത്തിയാക്കുക,വെള്ളം കിടക്കുന്നതു മാറ്റുക,വേണ്ടാത്ത പുല്ല് വെട്ടി വൃത്തിയാക്കുക”. അപ്പൂപ്പൻ പറയുന്നതു കേട്ടപാടെ പപ്പൂസ് വീട്ടിലേക്കോടി വീടിനു ചുറ്റും നടന്നു. അതാ, ഒരു ചിരട്ടയിൽ വെള്ളം കെട്ടി കിടക്കുന്നു. പപ്പൂസ് അതിലെ വെള്ളം എ്ടുത്തുമാറ്റി ചിരട്ട കമഴ്ത്തിവച്ചു. പിന്നെ പപ്പൂസ്സിന്റെ പഴയ സൈക്കിളിലെ ടയറിലും വലിച്ചെറിഞ്ഞ കുപ്പിയിലും കെട്ടിക്കിടന്ന വെള്ളം മാററി. പിന്നെ അമ്മൂമ്മയുടെയും അമ്മയുടെയും സഹായത്തോടെ വീടിന് ചുറ്റുമുള്ള വേണ്ടാത്ത പുല്ല് വെട്ടി പരിസരം വൃത്തിയാക്കി. "അപ്പൂപ്പാ”, പപ്പൂസ് സന്തോഷത്തോടെ അപ്പൂപ്പന്റെ അടുത്തേയ്ക്കോടി. "ഞങ്ങൾ എല്ലായിടവും വൃത്തിയാക്കി അച്ഛൻ വരുമ്പോൾ പപ്പൂസ്സാണ് എല്ലാ പരിസരങ്ങളും വൃത്തിയാക്കിയതെന്ന് പറയണം കേട്ടോ”. "ഹമ്പട കള്ളാ ശരി അങ്ങനെ തന്നെ പറഞ്ഞേക്കാം”. "ഇനി നമ്മുടെ പരിസരത്ത് കൊതുക് മുട്ടയിടില്ല അല്ലേ അപ്പൂപ്പാ”, "ഇല്ല മോനേ”. "വാ അപ്പൂസ്സേ നമുക്കിനി എന്തെങ്കിലും കഴിക്കാം അതിനുമുമ്പ് കൈകളും കാലുകളും വൃത്തിയായി കഴുകണം”. "എന്തിനാ അപ്പൂപ്പാ അങ്ങനെ ചെയ്യുന്നത്?”. "നമ്മുടെ പരിസരം വൃത്തിയാക്കിയതുപോലെ നമ്മുടെ ശരീരവും വൃത്തിയാക്കണം,കുറഞ്ഞത് ഇരുപത് സെക്കന്റെങ്കീലും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. എന്നാലേ കൊറോണയെപ്പോലുള്ള വൈറസ്സുകൾനശിക്കുകയുള്ളൂ”. പപ്പൂസ്സും അപ്പൂപ്പനും നന്നായി ദേഹം വൃത്തിയാക്കിയശേഷം അമ്മ ഉണ്ടാക്കിയ പ്രഭാതഭക്ഷണമായ പുട്ടും കടലക്കറിയും കഴിക്കാനായി അടുക്കളയിലേക്കോടി.


അച്ചുത്
2A എൽ. പി. എസ്. ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 02/ 2024 >> രചനാവിഭാഗം - കഥ