ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/കൊറോണ എന്ന കൊച്ചു രാക്ഷസൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന കൊച്ചു രാക്ഷസൻ

പ്രിയ കൂട്ടുകാരേ, ഞാൻ പറയാൻ പോകുന്നത് ഒരു കൊച്ചു രാക്ഷസന്റെ കഥയാണ്. അവന്റെ പേരാണ് കൊറോണ വൈറസ്. ഈ കൊച്ചു രാക്ഷസൻ അഹങ്കാരിയും പിടിവാശിക്കാരനുമാണ്. ഈ രാക്ഷസൻ ലോകം മുഴുവൻ വിഴുങ്ങാൻ ആഗ്രഹിച്ചു. ഓരോ രാജ്യങ്ങളായി ഈ രാക്ഷസൻ ചുറ്റി നടന്നു. അഹങ്കാരിയായ രാക്ഷസൻ ഓരോ രാജ്യങ്ങളായി വിഴുങ്ങി. കൊതി തീരാത്ത രാക്ഷസൻ നമ്മുടെ ഇന്ത്യയിലും വന്നു. അഹങ്കാരിയുടെ അച്ഛനും അമ്മയും കോറൊണയോട് പറഞ്ഞു, "എല്ലാ രാജ്യങ്ങളെയും പോലെയല്ല ഇന്ത്യ, അവിടെ വൃത്തിയും വിദ്യാഭ്യാസവും ബുദ്ധിയും ഉള്ള ജനങ്ങളാണ് ജീവിക്കുന്നത്. നിന്നെ അവർ കൊന്നുകളയും." അത് ചെവിക്കൊള്ളാത്ത കുഞ്ഞു രാക്ഷസൻ ഇന്ത്യയിലേക്ക് കടന്ന് വന്നു. മറ്റ് രാജ്യങ്ങളെപ്പോലെയാണ് ഇന്ത്യയെന്നു കരുതിയ രാക്ഷസന് തെറ്റ് പറ്റി. ഒരുമിച്ച് കൊറോണയെ തുരത്തി ഓടിക്കാം. അതുകൊണ്ട് കൂട്ടുകാരേ, പേടിയല്ല ജാഗ്രതയാണ് വേണ്ടത്. നാം ചെയ്യേണ്ടത് ഇത്ര മാത്രം. കൈകൾ ഇടയ്ക്കിടക്ക് സോപ്പുപയോഗിച്ച് കഴുണം. മാസ്ക് ധരിക്കണം. ശാരീരിക അകലം പാലിക്കണം. നല്ല ഭക്ഷണം കഴിക്കണം. ഈശ്വരനെ ധ്യാനിക്കണം.

എയ്ഞ്ചലീയ.എ.സുരേഷ്
1A എൽ.പി.എസ്.ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 02/ 2024 >> രചനാവിഭാഗം - കഥ