എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/കുടുംബം

Schoolwiki സംരംഭത്തിൽ നിന്ന്
കുടുംബം

വുഹാനിൽ നിന്ന് ഒരു പുതിയ അതിഥി കേരളത്തിലുമെത്തി. അവൻ കേരളത്തിൻ്റെ പല ഭാഗങ്ങളിലായി വ്യാപിച്ചു. എന്നാൽ അവനെ പേടിച്ച് അഹങ്കാരവും മദിച്ചും നടന്ന മനുഷ്യരെല്ലാം ഓടി വീടുകളിലൊളിച്ചു. അതു കാരണം വീടിനു പുറത്തിറങ്ങാതെയായി, വീട്ടിലുള്ള പച്ചക്കറികൾ കഴിച്ചും എല്ലാവരോടും സന്തോഷിക്കാൻ കഴിയുന്നു. ഇപ്പോൾ ജലദോഷ പനി വന്നാൽ ഉടനെ ആശുപത്രിയിലേയ്ക്കു ഓടില്ല പകരം തുളസിയിലയും കരിപെട്ടിയും ഒക്കെ ഉപയോഗിച്ചു തുടങ്ങി. അപ്പോൾ മുത്തശ്ശി പറഞ്ഞു മക്കളെ ഇതാണ് നല്ലത് നമ്മുടെ ശരീരത്തിന് ഒരു ദോഷവും തട്ടില്ല. അതിനെക്കാൾ ഏറെ സന്തോഷമാണ് അപ്പുവിനിപ്പോൾ എന്നും കുടിച്ചു ലക്കുകെട്ടു വരുന്ന അച്ഛനെ അവൻ കണ്ടിട്ടുള്ളൂ എന്നാൽ ഇന്ന് സ്ഥിതി അതല്ല അച്ഛൻ എപ്പോഴും വീട്ടിലുണ്ടാകും. എനിക്ക് കളിവണ്ടി ഉണ്ടാക്കി തന്നു. എനിക്കാദ്യമായിട്ടാ അചഛൻ ഇങ്ങനെ ഒരെണ്ണം ഉണ്ടാക്കി തരുന്നത് 'ജീവതത്തിൽ ഒരു കളിപ്പാട്ടവും കിട്ടാത്ത അപ്പു വളരെ സന്തോഷത്തിലായിരുന്നു.അമ്മയോട് സ്നേഹത്തിൽ സംസാരിക്കുന്നത് ഇതുവരെ കണ്ടില്ല എന്നാൽ ഇന്ന് ഇല്ലായ്മകൾ ഒരുപാട് ഉണ്ടെങ്കിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു വർത്തമാനം പറയുന്നു. എനിക്ക് വുഹാനിൽ നിന്ന് വന്ന അതിഥിയെ ഒന്നു ഇഷ്ടപെട്ടു |എങ്കിലും അവൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പേടി തോന്നുന്നു. നമ്മൾ ഇപ്പോൾ ഒരുമിച്ച് എന്നും ദൈവത്തോട് എല്ലാവർക്കു വേണ്ടിയും പ്രാർത്ഥിക്കും. ഇപ്പോൾ മുത്തശ്ശി പറയാറുണ്ട്. കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം. അതെ കൂട്ടുകാരെ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.

ആദിത്യൻ
4 C എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ