സഹായം Reading Problems? Click here


എൽ.​​​എം എസ്സ്എൽ.പി എസ്സ് ചാത്തന്നൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണലോകം മുഴുവൻ ഭീതിയിലാഴ്ത്തി
കൊറോണ വൈറസ് വന്നല്ലോ
പിറന്ന മണ്ണിൽ നാശം വിതച്ച്
അയൽ രാജ്യങ്ങളിൽ ചേക്കേറി.
പെറ്റുവീണതു ചൈനയിലാണേ -
ആറുമാസം ഗ്യാരണ്ടി.
പേരിടീലും ചൈനയിലാണേ
നല്ലൊരു നാമം കോവിഡ്-19
ആയിരങ്ങൾ ചത്തിട്ടും
കൊറോണയങ്ങനെ വിലസുന്നു.
കേരളത്തിലുമെത്തീട്ടുണ്ടേ,
റാന്നിയിലാണേ ലാന്റിംഗ്.

പനിയും ചുമയും ശ്വാസതടസ്സം
തൊണ്ടവേദന ലക്ഷണങ്ങൾ
വൃത്തീം വെടിപ്പുമില്ലെങ്കിൽ-
കൊറോണ നമ്മേം പിടികൂടും.

ചുമയും തുമ്മലും പൊതുജനമധ്യേ
ഹസ്തദാനവും വേണ്ടേവേണ്ട
കൈയും മുഖവും സോപ്പിൽകഴകൂ
വൈറസ് ബാധയെ ഒഴിവാക്കൂ
ഭയപ്പെടേണ്ടാ സോദരരേ,
ജാഗ്രതയോടെ ജീവിക്കൂ.

ചിക്കൻ ഗുനിയേം നിപ പനിയേം
തരണം ചെയ്യാൻ കഴിഞ്ഞെങ്കിൽ,
ആത്മധൈര്യം കൈമുതലാക്കൂ,
കോവിഡ്-19 ഗോബായ്ക്ക് ഗോബായ്ക്ക്

ആദിലക്ഷ്മി. പി
4 എൽ.​​​എം എസ്സ്എൽ.പി എസ്സ് ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത