എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/എന്തിന് കൊറോണ പോലുള്ളവയെ ഭയക്കണം
എന്തിന് കൊറോണ പോലുള്ളവയെ ഭയക്കണം
ഇന്നത്തെ കോവിഡ് മഹാമാരിയിൽ പരിസര ശുചീകരണത്തിന് എന്തുമാത്രം പങ്കുണ്ട്?
ഉണ്ടോ?.......
ഇല്ലയോ ?.....
എന്ന വിഷയത്തെക്കുറിച്ച് ഒരു ചെറിയ ലേഖനം
ഇത്തരം മഹാമാരികൾ കാലങ്ങളായി ഉണ്ടാകുന്നുണ്ട്.
ഇതിന്റെ കാരണം നാം ചിന്തിച്ചാൽ അതിൻറെ അടിസ്ഥാനം ചെന്നുനിൽക്കുന്നത് വൃത്തിഹീനമായ ഒരിടത്ത് ആയിരിക്കും.. തീർച്ച. എന്നിരുന്നാലും വ്യാപിച്ചു കഴിഞ്ഞാൽ പിന്നെ അതിനെ ചെറുക്കാൻ സ്വയം വൃത്തിയാക്കലും മറ്റുമാണ് ഉപാധിയായി ഏവരും നിർദ്ദേശിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ നമ്മുടെ പരിസരശുചീകരണം പ്രകൃതിസംരക്ഷണവും അനിവാര്യമായി വരുന്നു. അതിൻറെ ഗുണങ്ങൾ നമുക്ക് മനസ്സിലാക്കാം
ഏവർക്കും അറിയാവുന്നതാണ് പക്ഷെ നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന പലതുമുണ്ട്.
പരിസര ശുചിത്വം എന്നത് അവരവരുടെ വീടുകളിൽ തുടങ്ങണം. ആദ്യം അടുക്കള.
എല്ലാത്തിനെയും ചൂണ്ടിക്കാണിക്കുക അസാധ്യമാണ്. കാരണം ഇതൊരു ചെറുലേഖനം ആണ് ആയതിനാൽ പ്രാധാന്യമുള്ളത് കാട്ടിത്തരാം. അടുക്കളയിലെ പ്രധാന വില്ലൻ നാം നിത്യവും പാത്രങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഇന്നത്തെ രീതിയിലുള്ള സ്ക്രബറുകൾ എന്നത് ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വസ്തുതയാണ് . ഉപയോഗം കഴിഞ്ഞാൽ ഇവറ്റകളെ ആരും ശ്രദ്ധിക്കാറില്ല. എന്നാൽ വൈറസുകളുടെ തലസ്ഥാനനഗരി ആണ് ഇവറ്റകൾ എന്നുള്ളത്. പലരും കാണാതെ പോകുന്നു
കഴുകുന്ന കൂട്ടത്തിൽ ഇതിനേയും കഴുകി വെയിലത്തിട്ടു ഉണക്കി ഉപയോഗിച്ചു നോക്കൂ.! പ്രതിരോധ സംവിധാനത്തിന്റെ ഏറിയപങ്കും ആഹാരങ്ങ ളിലൂടെയാണ് ലഭിക്കുന്നത് എന്നുള്ളത് നാം ഏവർക്കും അറിയാവുന്നതുമാണ് ഇത്തരം ചെറിയ കാര്യങ്ങൾ നമ്മുടെ ശ്രദ്ധയിൽ കൊണ്ടു വന്നാൽ നമ്മുടെ ഉദരസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും പ്രതിരോധശേഷി പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്യുന്നതായി കാണാം
ഇത് കഴിഞ്ഞ ബാത്ത്റൂമുകൾ വീടിന് ഉൾ വശം നമ്മുടെ സ്വന്തം പുരയിടങ്ങൾ അങ്ങനെ ഘട്ടംഘട്ടമായി ശുചിത്വ പ്രവർത്തനങ്ങൾ തുടങ്ങണം അതും കഴിഞ്ഞ് മാത്രമേ പൊതുസ്ഥലങ്ങൾ കേന്ദ്രീകരിക്കാൻ പാടുള്ളൂ..
ഇപ്പോൾ കാണുന്ന മറ്റൊരു പ്രവണത വീട്ടിലെ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ കൊണ്ടുപോയി നിക്ഷേപിക്കുന്ന രീതിയാണ്
അത് നമുക്ക് തന്നെ അല്ലെങ്കിൽ നമ്മുടെ കുട്ടികൾക്ക് തന്നെ വിനയായി മാറും എന്നത് ഇത്തരക്കാർ ഓർക്കുന്നുമില്ല. ഇത്തരം പ്രവർത്തനങ്ങൾ നാം തന്നെ നിയന്ത്രിച്ചാൽ നമ്മുടെ വീടും നാടും രാജ്യവും എന്നേ നന്നായേനെ.. അതുകൊണ്ട് ശുചിത്വം എന്നത് നമ്മളിൽ തന്നെ തുടങ്ങണം. ഇത് സമൂഹത്തിൽ പ്രാവർത്തികമാക്കുന്നതിന് മുന്നേ നമ്മളിൽ തന്നെ പരീക്ഷിക്കുക. ഒരു വ്യക്തി നന്നായാൽ ആ പരിസരവും നന്നാവും അതിലൂടെ സമൂഹത്തെയും നന്മയിൽ കൊണ്ടുവരാൻ കഴിയും. തന്മൂലം ആരോഗ്യവും പ്രതിരോധവും സമ്പന്നമാക്കുകയും ഇത്തരം വൈറസുകൾ ആ പരിസരത്തേക്ക് വന്നാൽപോലും അവറ്റകളെ നിഷ്കരുണം ചെറുത്തുനിൽക്കാൻ നമ്മുടെ പ്രതിരോധ സംവിധാനത്തിന് സ്വയം കഴിയുകയും ചെയ്യും എന്നത് സംശയമില്ലാത്ത..... അല്ല അതു തന്നെയാണ് വാസ്തവം
ഈ ചെറു ലേഖനം നാടിൻറെ നന്മയ്ക്കായി സമർപ്പിക്കുന്നു
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം