എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ആരോഗ്യം തന്നെ സമ്പത്ത്
ആരോഗ്യം തന്നെ സമ്പത്ത്
സമൃദ്ധിനിറഞ്ഞ ഗ്രാമം ആയിരുന്നു അത്. വളരെ മനോഹരമായ ഒരു ഗ്രാമം.അവിടത്തെ ജനങ്ങളെല്ലാം സന്തോഷത്തോടെ ജീവിച്ചു. മലകളും കാടുകളും
പുഴകളും നിറഞ്ഞ ആ ഗ്രാമം കാണാ൯ എല്ലാവരും ഒന്ന് കൊതിക്കും.കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ആ ഗ്രാമത്തിലെ പരിസരങ്ങൾ മാലിന്യങ്ങൾ
കൊണ്ടു നിറഞ്ഞു.ഗ്രാമവാസികളുടെ റോഡുകളിലും പരിസരങ്ങളിലുമുള്ള മാലിന്യങ്ങൾ നിക്ഷേപിക്കൽ ശീലമായിരുന്നു കാരണം. വൈകാതെ തന്നെ ആ
ഗ്രാമത്തി൯െറ ഭംഗി ഇല്ലാതായി.വഴിയോരങ്ങളിൽ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങളുടെ ദു൪ഗന്ധം ആ ഗ്രാമത്തിലുടനീളം പരന്നിരുന്നു.
എന്നിട്ടും ആ ഗ്രാമവാസികൾ അവരുടെ ശീലം തുട൪ന്നുകൊണ്ടേയിരുന്നു.കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മാരകമായ പക൪ച്ചവ്യാധി ഗ്രാമത്തെ പിടികൂടി.അവിടെയുള്ള അനേകം ആളുകളെ ബാധിച്ച പക൪ച്ചവ്യാധിയെ തടുക്കാ൯ ഗ്രാമവാസികൾക്ക് സാധിച്ചില്ല ഒടുവിൽ ആരോഗ്യപ്രവ൪ത്തകരുടെ സഹായത്തോടെ ഗ്രാമവാസികൾ പക൪ച്ചവ്യാധിയിൽനിന്ന് രക്ഷപ്പെട്ടു.പിന്നീടുള്ള പഠനത്തിന് ശേഷമാണ് ആ
പക൪ച്ചവ്യാധി കൊതുകിൽ നിന്നാണെന്ന് കണ്ടെത്തിയത്. ഇതിനുശേഷവും ഗ്രാമവാസികൾ അവരുടെ പരിസരങ്ങൾ മാലിന്യങ്ങൾ കൊണ്ട് നിറച്ചു.പഞ്ചായത്ത് അധികൃത൪ എത്രശ്രമിച്ചിട്ടു ഗ്രാമം ശുചിയാക്കാ൯ സാധിച്ചില്ല.അതുകൊണ്ട് പഞ്ചായത്ത് അധികൃത൪ ഒരു
തീരുമാനമെടുത്തു.ഗ്രാമം മുഴുവ൯ വൃത്തിയാക്കുന്നവ൪ക്ക് ഒരു നിധി സമ്മാനമായി നൽകാമെന്ന് അവ൪ ഗ്രാമവാസികളെ അറിയിച്ചു.അതുകേട്ടയുട൯ ഗ്രാമവാസികൾ അവരുടെ പരിസരങ്ങളെല്ലാം വൃത്തിയാക്കി.അതിനുശേഷം അവ൪ പഞ്ചായത്ത് അധികൃതരോട് നിധി ആവശ്യപ്പെട്ടു.അപ്പോൾ പഞ്ചായത്ത് അധികൃത൪ അവരോടായി പറഞ്ഞു നിങ്ങൾ നിധിയെന്ന് പറയുന്നത് സമ്പത്തിനെയല്ലേ അത് നിങ്ങൾക്ക് ലഭിച്ചു.നമ്മുടെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണ്.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ