എൽ.വി .യു.പി.എസ് വെൺകുളം/ഭൗതികസൗകര്യങ്ങൾ
സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു. കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി കിണറും ഉണ്ട്. .ഒരു ഭാഗത്തായി കൊച്ചുകുട്ടികൾക്കായി വിഭാവനം ചെയ്തിരിക്കുന്ന പാർക്ക്. 10 കെട്ടിടങ്ങളിലായി 29 അടച്ചുറപ്പുള്ള മുറികൾ ,ഓഫീസ് ,ഐടി ലാബ് ,ലൈബ്രറി എന്നിവ സജീവമായി പ്രവർത്തിക്കുന്നു. സ്മാർട്ട് ക്ലാസ്സ്‌റൂം സാധ്യത എൽ പി യിലും യു പി യിലും പ്രയോജനപ്പെടുത്തിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നുവീതം ടോയ് ലെറ്റ് ബ്ലോക്കുകൾ സജ്ജീകരിച്ചിരിക്കുന്നു . കൊച്ചു കുട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്.