എൽ.പി.സ്കൂൾ പിരളശ്ശേരി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം



മാനവരാശിയെതന്നെ മുട്ടുകുത്തിച്ച മഹാമാരി കൊറോണ വൈറസ് . കൊറോണ കേൾക്കുൻപോൾ ഒരു ചെറിയ പേര്, കണ്ണുകൊണ്ടു പോലും കാണാൻ കഴിയാത്ത ഒരു വൈറസ്. ഈ ചെറിയ സാധനമാണ് ഭൂമിയിലെ പകുതി രാജ്യങ്ങളെയും മുട്ടു കുത്തിച്ചത്. ചൈനയിൽ പിടിപെട്ട് ആരുടെ മുന്നിലും പതറാത്ത ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ യു.എസ്.എ,ഇറ്റലി, സ്പെയിൻ, ഇങ്ങനെ ഏതാണ്ട് പകുതി രാജ്യങ്ങളിലും ആയി. ഈ രോഗം ഒരു രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പടരുന്നതു കൊണ്ട് രോഗഭീതിക്കു മുൻപിൽ നമ്മുടെ രാജ്യം ഒരു തീരുമാനം എടുത്തു,രോഗത്തെ തടയാൻ ലോക്ക്ഡൗൺ. രോഗം പടർന്നു പിടിയ്ക്കുന്നത് തടയാൻ വേണ്ടി ജനങ്ങൾ വീട്ടിൽ തന്നെ ഇരിക്കുക. ആവശ്യങ്ങൾക്ക് മാത്റം പുറത്തിറങ്ങുക. അതും ഒരാൾ മാത്റം.

ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. റോഡിൽ പോലീസ്, ആശുപത്റികളിൽ തിരക്കു കുറഞ്ഞു. ചീറിപ്പാ‍ഞ്ഞു വാഹനങ്ങൾ പോയിരുന്ന റോഡുകൾ വിജനമായി. ഈ വൈറസിനെ തുരത്താൻ ഒരു കാര്യം മാത്റം മതി. സോപ്പ് അഥവാ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകിയാൽ ഈ വൈറസ് നശിച്ചു പോകും. നാം കൈകൾ നന്നായി കഴുകുക, മാസ്ക് ധരിക്കുക,ആൾക്കൂട്ടം ഒഴിവാക്കുക.

കോവിഡ് കാലത്ത് നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ പോരാടുന്ന പോലീസിനും ആരോഗ്യമേഖലയിലെ പ്റവർത്തകർക്കും പോലീസിനും നമ്മുടെ സംസ്ഥാന സർക്കാരിനും ഒപ്പം അവർ പറയുന്നതുപോലെ ജനങ്ങൾ അനുസരിക്കുകയും ചെയ്തു കൊണ്ട് ഈ വൈറസിനു വേണ്ടി പ്റതിരോധിക്കാം

അതുൽ സി. ആർ
4 എൽ.പി.സ്കൂൾ പിരളശ്ശേരി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം