എൽ.പി.എസ്സ്. മേരികുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം :മേരികുളം

ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ, അയ്യപ്പൻകോവിൽ വില്ലേജിൽ.കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ.അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത്ൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മേരികുളം. ഭാരത സർക്കാർ 1948 ൽ ഭഷ്യക്ഷാമം പരിഹരിക്കുന്നതിനും നമ്മുടെ സംസ്ഥാനത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയായ ഗ്രാമോർ ഫുഡ് പ്രേജക്ട് ന്റെ ഫലമായി തരിശായി കിടന്ന വനമേഖലകളും റവന്യു ഭൂമിയും കൃഷി ചെയ്യാൻ കഴിവും താൽപര്യവുള്ള കർഷകർക്ക് ഭക്ഷ്യവിളകൾ കൃഷി ചെയ്യുവാനായി അലോട്ട് ചെയ്തു. നാലര വർഷത്തേക്കായിരുന്നു അലോട്ട്മെന്റ്. അങ്ങനെ അലോട്ട് ലഭിച്ച് ഇവിടെ എത്തിച്ചേർന്നവരാണ് മേരികുളത്തെ പൂർവ്വികർ. 1952 ൽ അലോട്ട്മെന്റ് കാലാവധി കഴിഞ്ഞു. കൃഷിക്കാരെ കൃഷിഭൂമിയിൽ നിന്നും കുടിയിറക്കുവാൻ ആരംഭിച്ചു. എന്നാൽ ജനങ്ങൾ കുടിയിറക്കിനെതിരെ ഒറ്റക്കെട്ടായി പ്രതിക്ഷേധിച്ചു. വഴിവക്കിൽ കുടിൽ കെട്ടി അവർ താമസിച്ചു. ഒടുവിൽ സർക്കാർ വിട്ടുവീഴ്ചക്ക് തയ്യാറായി ഭൂമി തിരിച്ചുനൽകി. 1961 ൽ വീണ്ടും അതിശക്തമായ കുടിയിറക്ക് ശ്രമം നടന്നു. അതിനെയും ജനങ്ങൾ ഒറ്റകെട്ടായി തോൽപിച്ചു.ഒന്നാമത്തെ കുടിയിറക്കിനും കുടിയേറ്റത്തിന് ശേഷം കർഷകർ ഭക്ഷ്യ വിളയോടെപ്പം കുരുമുളക് ', കാപ്പി, തെങ്ങ്, കമുക്, ഏലം, ഗ്രാമ്പു, ജാതി, എന്നിവ കൃഷി ചെയ്തുവരുന്നു. 1955 ൽ ഇവിടെ ഒരു ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതാണ് പിന്നീട് എൽ പി സ്കൂളായി മാറിയത്. 1959ൽ യു പി.സ്കൂളും 1979 ൽ ഹൈ സ്കൂളും സ്ഥാപിതമായി.2002 ൽ ഹയർ സെക്കണ്ടറി സ്കൂളും ഇവിടെ സ്ഥാപിതമായി.പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന അയ്യപ്പൻകോവിൽ പുരാതന ക്ഷേത്രം മേരികുളത്തു നിന്നും 3 കിലോമീറ്റർ അകലയായി സ്ഥിതി ചെയ്യുന്നു. കുട്ടിക്കാനം -കട്ടപ്പന റോഡിലായിട്ടാണ് മേരികുളം സ്ഥിതി ചെയ്യുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ. എൽപി സ്കൂൾ, മാട്ടുകട്ട
  • ഗ്രേസ് ഗാർഡൻ പബ്ലിക് സ്കൂൾ, മാട്ടുകട്ട
  • മരിയൻ പബ്ലിക് സ്കൂൾ, മേരികുളം
  • മേരികുളം സെൻ്റ് ജോസഫ്സ് നഴ്സറി സ്കൂൾ
  • മേരികുളം സെൻ്റ് മേരീസ് എച്ച്.എസ്.എസ്
  • മേരികുളം സെൻ്റ് മേരീസ് ഹൈസ്‌കൂൾ
  • മേരികുളം സെൻ്റ് മേരീസ് എൽപി സ്കൂൾ
  • മേരികുളം സെൻ്റ് മേരീസ് യുപി സ്കൂൾ

ഇന്ത്യയിലെ കേരളത്തിലെ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ ഒരു ഗ്രാമമാണ് മേരികുളം . അയ്യപ്പൻകോവിൽ പഞ്ചായത്തിൻ്റെ ഭരണത്തിൻ കീഴിലാണ് ഇത് .  കട്ടപ്പനയിൽ നിന്ന് 15 കിലോമീറ്റർ (9.3 മൈൽ) , കുമളിയിൽ നിന്ന് 25 കിലോമീറ്റർ (16 മൈൽ), ഉപ്പുതറയിൽ നിന്ന് 3 കിലോമീറ്റർ (1.9 മൈൽ) അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത് .