ഭയന്നിടില്ല നാം ഭയന്നിടില്ല നാം
കൊറോണയെന്ന ഭീകരനെ
ചെറുത്തു നിന്ന് കഴിച്ചിടും നാം
തകർന്നിടില്ല നാം
ഒരുമയോടെ കൈകൾ ചേർത്ത്
ഈ വിപത്തിനെ നീക്കണം
കൈകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പിട്ടു
കഴുകണം
ചുമച്ചിടുന്ന നേരവും തുമ്മിടുന്ന നേരവും
കൈകളാലോ തുണികളാലോ
മുഖം മറച്ചു വെക്കണം
കൂട്ടമായി പൊതുസ്ഥലത്തു ഒത്തു ചേരൽ നിർത്തണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
താണ്ടിയാരു എത്തിയാലും മറച്ചു വെക്കരുത് നാം
രോഗ ലക്ഷണങ്ങൾ കണ്ടാൽ ദിശയിൽ നാം വിളിക്കണം
ചികിത്സ വേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഭീതിയിൽ
ഹെൽത് ആള് എത്തും ആംബുലൻസ് എത്തും
യാത്രകൾ ചെയ്യരുത്
മറ്റൊരാൾക്കും നമ്മിലൂടെ
രോഗം എത്തിക്കില്ല നാം