Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation
Jump to search
- വിദ്യാരംഗം കലാ സാഹിത്യ വേദി.
|
കവിത
ഗുരുഃജ്യോതിഅക്ഷരജ്യോതി തെളിക്കും ഗുരു,
ജീവിതമെന്തെന്നു കാട്ടിത്തരും.
അക്ഷരപ്പടികൾ കടന്നുകേറാൻ-
അറിവിന്റെ കൈത്തിരിയാകും ഗുരു.
തൊട്ടുതലോടിയുണർത്തും ഗുരു-
അമ്മയായച്ഛനായ് സ്നേഹിതനായ്.....!
|
കവിത
തത്ത്വമസിഈശ്വരനിറ്റിച്ചാ വെള്ളത്തുള്ളി-
ഉണക്കോലകൾക്കിടയിലൂടെ വന്ന്,
പാറിപ്പറന്നൊരീയെന്നുടെ തലയിൽ-
ഓടിക്കിതച്ചുവന്ന് ഉമ്മനൽകി.....
* * * * *
ഒറ്റക്കണ്ണുള്ളൊരാ ചോറ്റുപാത്രങ്ങളും,
കീറിപ്പറഞ്ഞൊരാ കുഞ്ഞുടുപ്പും,
കൂട്ടായിവന്നു കളിക്കാൻ-
തിരുവോണപ്പുലരിയെ വരവേൽക്കാൻ.....
* * * * *
ജീവിതത്തിൻ കനൽ തൊട്ടറിഞ്ഞൊരാ-
കണ്ണീർതുള്ളി മുത്തമിടാനായി,
ഓടിക്കിതച്ചു വന്നു,
ചാണകത്തറയിൽ മുത്തമിട്ടു......
* * * * * * *
തീച്ചൂടുള്ളോരാ-
കണ്ണീരാൽ തീർത്തമ്മ-
മുറ്റത്തുമതിലിന്നരികിൽ നിന്ന്,
പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി,
മാനത്തെയമ്പിളി മാമനെക്കണ്ടും.....
* * * * * *
പാറിപ്പറക്കുന്നീ ശലഭത്തെക്കണ്ടും,
പാതിയടഞ്ഞോരാ കണ്ണുകളാൽ,
പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി,.....
* * * * *
- 13/07/2017 . ക്ലബ്ബുകളുടെ ഉദ്ഘാടനം
ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്
കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന് HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്യത്തിൽ കലയിൽ പ്രത്യേകപരിശീലനം നൽകിവരുന്നു. സബ് ജില്ലാതല മത്സരങ്ങളിൽ ഈ വർഷം മികച്ചവിജയം നേടി... കലാമത്സരത്തിൽ യൂ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ പങ്കാളികളായി . 20 കുട്ടികൾ നൃത്താദ്ധ്യാപികയുടെ കീഴിൽസ്കൂളിൽ വച്ച് പരിശീലനം നേടുന്നു. വിദ്യാരംഗം
കുട്ടികളുടെ സർഗ്ഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യരംഗം കലാസ്ഹിത്യവേദി സജൂവമായി പ്രവർത്തിക്കുന്നു.
കവിതകൾ
|
|
|