എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

2023-24 പ്രവേശനോത്സവം

ജൂൺ 1 ന് വ്യാഴാഴ്ച്ച പ്രവേശനോത്സവ ദിനം വളരെ വിപുലമായി നടത്തി. നവാഗതരായ ക‍ുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു. അഞ്ചാം ക്ലാസ്സിലേക്ക് ഏകദേശം 200 വിദ്യാർത്ഥികൾ പുതുതായി വന്നു ചേർന്നു. ക‍ുട്ടികൾക്ക് ബലൂണും പൂവുകളും കൊടുത്ത് ക്ലാസ്സിൽ കയറ്റി. കുട്ടികൾ ക്ലാസ്സുകളിൽ വിവിധ തരത്തിലുള്ള കലാപരിപാടികൾ നടത്തുകയുണ്ടായി. പാട്ടും ഡാൻസും ഒക്കെയായി കുട്ടികൾ വളരെ സന്തോഷ ലഹരിയിലായിരുന്നു. പുതിയ പാഠപുസ്തകങ്ങൾ ലഭിച്ചതുമായി തിരികെ പുതിയ അധ്യയന വർഷത്തിലേക്ക് ഒരുങ്ങി ഇറങ്ങി.