എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/വേണം ശുചിത്വശീലം
വേണം ശുചിത്വശീലം
ശുചിത്വശീലം കുട്ടികളിൽ ചെറുപ്പം മുതൽ വളർത്തിയെടുക്കേണ്ട ഒന്നാണ്. ഇതിന് മാതാപിതാക്കളും അധ്യാപകരും പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് കോവിഡ്-19 എന്ന മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വ്യക്തിശുചിത്വം പാലിക്കണം. ശരീരം വൃത്തിയായി സൂക്ഷിക്കാനും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാനും കുട്ടികളെ പഠിപ്പിക്കണം. അതിന്റെ പ്രാധാന്യവും ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്തുണം. ത്വക്ക് വൃത്തിയുള്ളതല്ലെങ്കിൽ ശരീരത്തിൽ സൗന്ദര്യമുണ്ടാകില്ല. കുട്ടികളിലും കൗമാരപ്രായക്കാരിലും ശരീരദുർഗന്ധം ഒരു പ്രധാന പ്രശ്നമാണ്. കുട്ടികളെ സംബന്ധിച്ചടുത്തോളം വിയർപ്പ് കൂടുതലായിരിക്കും അത് സ്വാഭാവികവും ആരോഗ്യകരവുമാണ്. ദീർഘദൂരനടത്തം, കളികൾ, ഓട്ടം, ചാട്ടം, ഉഷ്ണം എന്നിവയെല്ലാം വിയർപ്പിന് കാരണമാകുന്നു. മുതിർന്നവരെ മാതൃകയാക്കി കുട്ടികളും പലവിധ സുഗന്ധലേപനങ്ങളും വിയർപ്പിനെതിരായിി ഉപയോഗിക്കുന്നു. ഇവയുടെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. വിയർപ്പുനാറ്റം നിയന്ത്രിക്കാൻ ചെയ്യാവുന്നത് നിത്യവും രണ്ടു നേരം കുളിക്കുക എന്നതാണ്. ഇതിന് വിലകൂടിയ സോപ്പ് വേണമെന്നില്ല. കുളി കഴിഞ്ഞ് ശരീരത്തിന്റെ എല്ലാ ഭാഗവും വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കുകയും വേണം. കുളിക്കുമ്പോൾ എല്ലാ ഭാഗവും നന്നായി വൃത്തിയാക്കുക. നഖങ്ങൾ വൃത്തിയായി വെട്ടി സൂക്ഷിക്കുക. നഖങ്ങൾക്കിടയിൽ അഴുക്ക് കൂടാതിരിക്കാൻ ശ്രദ്ധിക്കണം. ആഹാരത്തിന് മുൻപും പിൻപും കൈകൾ വൃത്തിയായി കഴുകണം. സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് 20 സെക്കന്റ് നേരം കൈയ്യും മുഖവും വൃത്തിയായി കഴുകണം. ആഹാരത്തിന് മുൻപും പിൻപും കൈകൾ കഴുകണം. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ നിർബന്ധമായും ഉപയോഗിക്കുക. ശരീരം മാത്രം വൃത്തിയാക്കിയിട്ട് കാര്യമില്ല. വ്യക്തിശുചിത്വം പൂർണമാകണമെങ്കിൽ വസ്ത്രങ്ങളും വൃത്തിയുള്ളതായിരിക്കണം. വസ്ത്രം വിലകൂടിയതോ കുറഞ്ഞതോ, പഴയതോ, പുതിയതോ, ആകട്ടെ അത് വൃത്തിയുളളതാകണം എന്നു മാത്രം. വസ്ത്രങ്ങൾ ദിവസവും മാറണം, വൃത്തിയായി അലക്കി ഉണക്കണം. ശുചിത്വമുള്ള ശരീരത്തിൽ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് പുതിയ അനുഭൂതി പകരും. രാത്രിയിൽ ധരിക്കാൻ പ്രത്യേകം വസ്ത്രങ്ങൾ ഉണ്ടെങ്കിൽ നല്ലത്. വസ്ത്രം പോലെ കുടുംബത്തിലെ ഓരോ അംഗത്തിനും പ്രത്യേകം തൂവാല, തോർത്ത്, പുതപ്പ് തുടങ്ങിയവ ഉണ്ടെങ്കിൽ നല്ലത്. ഇത്തരം കാര്യങ്ങൾ കുട്ടികൾ ചെറുപ്പത്തിലെ തന്നെ മനസ്സിലാക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും വേണം. വ്യക്തിശുചിത്വം ജീവിതത്തിന്റെ ഭാഗമാകട്ടെ. വ്യക്തിശുചിത്വം പാലിച്ച് നമുക്ക് കൊറോണയെ നേരിടാം. BREAK THE CHAIN
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 27/ 09/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം