എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/ധീരയോദ്ധാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ധീരയോദ്ധാവ്

പതിവുപോലെ ജോലികഴിഞ്ഞ് വരുന്ന അപ്പയേയും കാത്തിരിക്കുകയാണ് രണ്ടു കുസൃതികുരുന്നുകൾ. പക്ഷെ ദിവസം കുറെയായി അപ്പ വരുന്നത് കാണുന്നില്ല. വിഷമിച്ചിരിക്കുന്ന അമ്മയോട് രണ്ടുപേരും ചോദിച്ചു അപ്പ എന്താ വരാത്തെ? അപ്പയ്ക്ക് ജോലിതിരക്കുണ്ട്. കുറച്ചു ദിവസം കഴിയുമ്പോൾ വരും. കൊറോണ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്ന അപ്പയുടെ തിരക്കിനെ കുറിച്ചും കൊറോണ വൈറസിനെ കുറിച്ചും അവ‍ർക്കറിയില്ല. കൊറോണ വൈറസ് ബാധിച്ചവരെ ശുശ്രൂഷിച്ച് അവരുടെ അപ്പയ്ക്കും കൊറോണ വൈറസ് ബാധിച്ചു. മരണത്തിനോടടുത്ത അദ്ദേഹം ഗർഭിണിയായ തന്റെ ഭാര്യയെയും രണ്ടു പെൺകുട്ടികളെയും കാണുവാനായി വീടിന്റെ ഗേറ്റിനു മുൻപിൽ വന്നു നിന്നു. അമ്മ അവരോടു ചോദിച്ചു നിങ്ങൾക്ക് അപ്പയെ കാണേണ്ടേ?ഇതാ അപ്പ ഗേറ്റിനു പുറത്തു നിൽക്കുന്നു. അമ്മ അപ്പയെ ചൂണ്ടികാണിച്ചു. അപ്പയുടേ അടുത്തേക്കു പോകുവാൻ ആ കുഞ്ഞുങ്ങൾ കരയുവാൻ തുടങ്ങി. നിസ്സഹായനായ ആ അപ്പയ്ക്ക് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. റ്റാറ്റാ പറഞ്ഞ് ആ അപ്പ തിരിച്ചു നടന്നു. ഇനി അപ്പ തിരിച്ചുവരില്ലെന്ന സത്യം ആ കുഞ്ഞുങ്ങൾക്കറിയില്ല. ആ അപ്പയാണ് ഇന്തോനേഷ്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ഹീറോ ആയ ഡോ.ഹാദിയോ അലി. കൊറോണക്കെതിരെ യുദ്ധം ചെയ്ത് വീരമൃത്യു വരിച്ച ധീരനായ യോദ്ധാവ്.

സാം കെ.ബ്രോണി
5 ഡി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - കഥ