എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/ക്രൗൺ എന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ക്രൗൺ എന്ന കൊറോണ

കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു ലോകം ഭീതിയിലാണ്. ആളുകളെ തിന്നുന്ന പുതിയയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. 160ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരുന്നു. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ പലർക്കും ഈ രോഗം ആശങ്കയുണ്ടാക്കും. ഈ വൈറസ് മൃഗങ്ങൾക്കിടയിലാണ് ആദ്യം കാണപ്പെട്ടത്. മൈക്രോ സ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതു കൊണ്ടാണ് ക്രൗൺ എന്ന അർത്ഥം വരുന്ന കൊറോണ എന്ന പേരു വന്നത്. ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. 2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ വൂഹാൻ പ്രവിശ്യയിൽ. ഇതിനകം തന്നെ ജപ്പാൻ , തായിലൻഡ്, തായ്യാൻ, ഹോംകോങ്, മക്കാവു ദക്ഷിണ കൊറിയ, യു.എസ്, തുടങ്ങിയ ഇടങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഈ വൈറസ് പടരാതിരിക്കാൻ ലോകമൊക്കെ ഒറ്റകെട്ടായി നിന്നാൽ ഈ വൈറസിനെ നേരിടാൻ സാധിക്കും.

ആര്യ
9 സി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - ലേഖനം