എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/കൂട്ടിലടച്ച കിളികൾ

കൂട്ടിലടച്ച കിളികൾ

പാറി പറന്നുല്ലസിച്ച അഹങ്കാരികളാം കിളികൾ
ചൊല്ലി ഗർവോടെ ഞങ്ങളെ പിടിക്കാനാവില്ലയെന്ന്
മതിമറന്നു തിന്നുരസിച്ചുല്ലസിച്ചു കണ്ടുനാടും രുചികളും
വാങ്ങി കുന്നുപോലെ ഫാഷൻട്രെന്റിനനുസൃതം
മാറ്റിയെടുത്തു പുതുമയാർന്ന ഐ ഫോണുകൾ കൂടിയയിനം
കണ്ടുരസിച്ചു വ്യാജവാർത്ത അയച്ചുനശിപ്പിച്ചു മറ്റുള്ളവരെ
ലഹരിവസ്തുക്കൾ മാറിമാറി ഉപയോഗിച്ച് നശിച്ച
തന്റെ മനുഷ്യത്വം പീഡനവീരനായി ഫേമസ്സ് ആയി
മതിമറന്നു ജീവിക്കാൻ കടം മേടിച്ച് ആനന്ദ-
പുളകിതരാക്കി തന്റെ സുഹൃത്ത്ബന്ധുമിത്രാ-
ദികളുടെ മുന്നിൽ തലത്താഴ്ത്താതിരിക്കാൻ
എന്നാൽ വന്നു വുഹാൻവേടൻ വലയുമായി
ക്വാളിറ്റി കൂടിയ കൊറോണ വലയുമായി
വീശി ആഞ്ഞുവീശി ലോകം മുഴുവൻ കുടുങ്ങുന്ന രീതിയിൽ
പിടഞ്ഞു മരണവേദനയിൽ ഓടി രക്ഷപ്പെടുവാൻ
കയറി വിമാനം ബസ് കാർ ട്രെയിൻ
രക്ഷയില്ല മക്കളെ എന്നു ചൊല്ലി തിന്നു തുടങ്ങി
ഇറ്റലിയെ ആർത്തിയോടെ, സ്പെയിനിനെ രുചിയോടെ
കുതറിമാറിയ പലരേയും ഓടിച്ചിട്ട് പിടിച്ച് തിന്നു രസിച്ചു
ചിന്തിച്ചു മലയോളം കിട്ടിയില്ലലോ കേരളത്തിലെ
രുചിനോക്കാൻ പോലും ഒരുത്തനേയും
എന്തുകൊണ്ട് എന്തുകൊണ്ട്... അറിഞ്ഞിടണം എനിക്ക്
അപ്പോൾ ചൊല്ലി കേരളത്തിലെ ദേശീയ പക്ഷി കാക്ക
ചേട്ട ഇവിടെ ഒരു ഷൈലജ ടീച്ചറുണ്ട്,പുള്ളിക്കാരി സ്റ്റാറാ
ചൂരൽ എടുത്ത് അടിച്ചോടിച്ചു കയറ്റി വീട്ടിനുള്ളിൽ
"ഇറങ്ങിപോകരുത്, ഇറങ്ങിയാൽ....” നിർത്തി പോരെ
ഇത്രയും കേട്ടാൽ പോരെ എല്ലാരും അനുസരണമുള്ള
കുട്ടിയെന്നപോലെ കയറി ഇരുന്നു വീട്ടിനുള്ളിൽ
അനുസരണക്കേടുകാട്ടിയവരെ പിടിച്ചിട്ടു ആശുപത്രിയിൽ
കൊടുത്തു ചുട്ടുപൊള്ളുന്ന ചൂരൽ കഷായം
കൊടുത്തു മുൻകരുതൽ മറ്റുള്ളവർക്ക്
ഇപ്പോൾ കുട്ടിലടച്ച കിളികളെപോലെ വീട്ടിനുള്ളിൽ
കഥപറഞ്ഞും കളിച്ചും ചിരിച്ചും ഉല്ലസിക്കുന്നു
അഹങ്കാരികളാം മനുഷ്യനെ മാറ്റാൻ കോവിഡ് എത്തി
അനുസരണകേടുകാണിച്ച മനുഷ്യനെ മാറ്റാൻ ഷൈലജടീച്ചറും.
 

ആൻസി സോജ
കൈറ്റ് മിസ്ട്രസ്സ് എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - കവിത