എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/കരളുറപ്പിച്ച കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കരളുറപ്പിച്ച കേരളം

ചൈനയിലെ വുഹാനിൽ നിന്നും കോവിഡ് എന്ന മഹാമാരി കടൽ കടന്ന് നമ്മുടെ കേരളത്തിലും എത്തി. ആ മഹാമാരിയെ പിടിച്ചു കെട്ടാൻ നമ്മുടെ ആരോഗ്യമേഖലയിലുള്ള എല്ലാ പ്രവർത്തകരും അവരുടെ ജീവൻ വിലവെയ്ക്കാതെ അഹോരാത്രം നമ്മുടെ ജീവനു വേണ്ടി കഷ്ടപ്പെടുന്നു. കൂടാതെ പോലീസ് ഉദ്യോഗസ്ഥരും നമ്മുടെ ജീവനുവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്നുണ്ട്. അവർക്കെല്ലാവർക്കും നന്മകൾ നേർന്നുകൊണ്ട് എന്റെ ലേഖനം തുടരട്ടെ.

അമേരിക്ക സ്പെയിൻ മുതലായ രാജ്യങ്ങളിൽ ഈ മഹാമാരി പടർന്നുകയറുമ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ ആരോഗ്യമന്ത്രി ഷൈലജടീച്ചറിന്റെ നല്ല തീരുമാനങ്ങളിലൂടെ നമ്മുടെ കേരളത്തിൽ ഈ മഹാമാരിയെ പിടിച്ചു കെട്ടാൻ സാധിക്കുന്നുണ്ട്. ജനങ്ങളോട് 14 ദിവസത്തേക്ക് വീടുകളിൽ നിന്നും പുറത്തിറങ്ങരുത് എന്ന പ്രഖ്യാപനം പുറപ്പെടുവിച്ചു. അതിൽ കുറെ ജനങ്ങൾ അനുസരിക്കാതിരുന്നത് കണ്ടു. ഇതിന്റെ പുറകിൽ എത്രയോ ആളുകളാണ് കഷ്ടപ്പെടുന്നത്. നമുക്ക് വേണ്ടിയാണ് അവർ കഷ്ടപ്പെടുന്നത് എന്ന് എല്ലാവരും ഓർമ്മിക്കണം. അതുപോലെ വീടുകളിൽ കിടപ്പ് രോഗികൾക്കും നിരാലംബരായവർക്കും പലആളുകൾ മരുന്നുകളായും ഭക്ഷണമായും സഹായിക്കുന്നത് കണ്ടു. അത് കാണുമ്പോൾ സന്തോഷം ആണ് തോന്നുന്നത്. നമ്മുടെ ഗവൺമെന്റ് പറയുന്നത് കേട്ടു നമ്മൾ അനുസരിക്കുക നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും പുറത്ത്പോയി വന്നാൽ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുകയും, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുകയും പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുകയും ചെയ്യുന്നതുവഴി ഈ രോഗം ഒരു പരിധിവരെ വരാതെയിരിക്കാൻ സാധിക്കും. കോവിഡ് 19 നാം ഒരുമിച്ച് നേരിടും ഭീതി പരത്തരുത് പ്രചരണങ്ങളിൽ കുടുങ്ങരുത് ഭയമ്മല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്.

ലക്ഷമി നന്ദന
7 ബി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - ലേഖനം