എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/ഇന്നത്തെ അവസ്ഥ എന്ത്?

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നത്തെ അവസ്ഥ എന്ത്?

കൊറോണ പ്രതിരോധകാലത്ത് ലോകത്ത് നിലനിൽക്കുന്ന അവസ്ഥ എന്താണ്?

കൊറോണ അല്ലെങ്കിൽ കോവിഡ്-19 എന്ന മഹാമാരി ലോകത്തെ ആശങ്കയിൽ ആഴ്ത്തി. ചൈനയിൽ നിന്ന് തുടങ്ങി ഇപ്പോൾ ലോകത്ത് 206 രാജ്യങ്ങളിൽ പകർന്ന ഈ മഹാമാരിക്കെതിരെ നാം മുന്നോട്ട് ആരോഗ്യപ്രവർത്തകരെ അനുസരിച്ച് ഈ വൈറസിനെ പ്രതിരോധിക്കാം. വൈറസ് എങ്ങനെയാണ് ലോകത്ത് വന്നത് എന്ന് നിങ്ങൾക്ക് അറയണ്ടേ? എന്നാൽ കേട്ടുകൊള്ളൂ...

ചൈനയിലെ ഒരു ഘോരവനത്തിൽ ഒരു കാട്ടുപന്നിയുടെ വൻകുടലിൽ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കഴിഞ്ഞുകൂടുകയായിരുന്നു കൊറോണ വൈറസ്. നിങ്ങൾക്കറിയാമല്ലോ വൈറസുകൾക്ക് പുറത്ത് ജീവിക്കാൻ കഴിയല്ലായെന്ന്. ഏതെങ്കിലും ജീവികളുടെ ആന്തരികാവയവങ്ങളിലാണ് വൈറസിന്റെ വാസസ്ഥലം വൈറസ് കണ്ടെത്താറ്. പുറത്തു വന്നാൽ ഏതാനും മണിക്കൂറുകൾ ഉള്ളിൽ വൈറസിന്റെ കഥ കഴിയും. എലി,പെരുച്ചാഴി, പന്നി, വവ്വാൽ, കൊതുക്, കുറുനരി തുടങ്ങിയ ജീവികളെയാണ് സാധാരണ ആതിഥേയ ജീവികളായി വൈറസ് തിരഞ്ഞെടുക്കാറ്. അവരുടെ വയറ്റിലാവുമ്പോൾ ശല്യങ്ങളൊന്നുമില്ലാതെ സ്വസ്ഥമായി കഴിയാമല്ലോ. പിന്നെ, പാലു തരുന്ന കൈകളിൽ വൈറസുകൾ കൊത്താറില്ല അതായത് ആതിഥേയ ജീവികൾക്ക് രോഗം വരുത്താറില്ല എന്നർത്ഥം.

ഒരു ദിവസം ചൈനയിലെ കാട്ടിലേക്ക് ഒരു നായാട്ടുകാരനും സംഘവും കടന്നു വന്നു. നിയമങ്ങളെ കാറ്റിൽ പറത്തി അനേകം മൃഗങ്ങളെ വെടിവച്ചു വീഴ്ത്തി. കൂട്ടത്തിൽ ഞാൻ പാർത്തിരുന്ന കാട്ടുപന്നിയേയും. ചത്തുവീണ മൃഗങ്ങളെയും വണ്ടിയിൽ കയറ്റി വുഹാൻ എന്ന പട്ടണത്തിലെ മാംസമാർക്കറ്റിൽ കൊണ്ടുപോയി വിറ്റു. ചൈനക്കാരുടെ ഇഷ്ടവിഭവമാണ് കാട്ടുപന്നി. തൊലിയുരിച്ച് കമ്പിയിൽ കോർത്ത് മസാല പുരട്ടി നിർത്തി പൊരിച്ചു തിന്നു. കൂട്ടത്തിൽ കാട്ടുപന്നിയും ഉണ്ടായിരുന്നു. ഇറച്ചിവെട്ടുകാരൻ പന്നിയുടെ വയർ തുറന്നു. ആന്തരീകാവയവങ്ങൾ എടുത്തു കളഞ്ഞു. ആ തക്കത്തിന് ഇറച്ചിവെട്ടുകാരന്റെ കൈ വിരലിൽ കയറാൻ വൈറസായ എനിക്ക് കഴിഞ്ഞു. ഇറച്ചി വെട്ടുകാരൻ മൂക്ക്ചൊറിഞ്ഞപ്പോൾ നേരെ ശ്വസനനാളത്തിലേക്ക്. ഇനി 14 ദിവസം സമാധിയാണ്. ഈ സമാധിയിലാണ് ഞാൻ പെറ്റു പെരുകിയത്. കോശവിഭജനം വഴി ഒന്നിൽനിന്നും രണ്ടാകാനും രണ്ടിൽ നിന്നും നാലാകാനും പിന്നെ ആയിരങ്ങളും ലക്ഷങ്ങളും കോടികളുമാകാനും ഞങ്ങൾക്ക് ഈ 14 ദിവസം തന്നെ ധാരാളം മതി. പെട്ടെന്ന് ചൈനക്കാരന് പനിയും ചുമയും വന്ന് ആശുപത്രിയിലായി. ഈ സമയം കൊണ്ട് വൈറസായ എന്റെ കുട്ടികളെല്ലാം വുഹാനിലെ ആളുകളുടെ ശരീരത്തിൽ കയറി അങ്ങനെ ഞങ്ങൾ ലോകത്ത് ഇപ്പോൾ 206 രാജ്യങ്ങളിലായി പടർന്നു.

കൂട്ടുകാരെ ഈ അറിവ് എനിക്ക് വായിച്ച് കിട്ടിയതാണ്. ഇതുപോലെ നിങ്ങളും ഈ ലോക്ക്ഡൗൺ കാലത്ത് വായിക്കൂ. ഈ രോഗം മാറാൻ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.

ദേവിനന്ദന കെ.ബി.
7 ബി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - കഥ